‘പ്രപഞ്ചത്തില്‍ അമ്മയെക്കാള്‍ വലിയ പോരാളി മറ്റാരുമില്ല’ എന്ന സിനിമ ഡയലോഗ് നമ്മള്ളെല്ലാവരും കേട്ടിട്ടുണ്ട്. ഒരു സിനിമ ഡയലോഗില്‍ ഉപരി, ചുറ്റുമൊന്ന് നോക്കിയാല്‍ അത് എത്ര സത്യമാണെന്ന് തോന്നിപ്പിക്കുന്ന നിരവധി കാഴ്ചകള്‍ കാണാം. അത്തരമൊരു കാഴ്ച പങ്കുവയ്ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സെറെൻഗെറ്റി നഷണല്‍ പാർക്കിലെ മാസായി കോപ്ജെസില്‍ നിന്ന് അടുത്തിടെ പകർത്തിയ സിംഹങ്ങളുടെ വീഡിയോയാണിത്. കുഞ്ഞുങ്ങളെ ലക്ഷ്യമിട്ടു വരുന്ന ആണ്‍ സിംഹത്തെ തുരത്താൻ ശ്രമിക്കുന്ന അമ്മ സിംഹത്തിന്റെയും കൂടെയുള്ള മറ്റൊരു പെണ്‍ സിംഹത്തിന്റെയും വീഡിയോയാണിത്. പെണ്‍ സിംഹം തെല്ലും ഭയപ്പെടാതെ ആണ്‍ സിംഹത്തിനു മുന്നിലെത്തുകയും അകന്നു നില്‍ക്കാൻ മുന്നറിയിപ്പ് നല്‍കുന്നതും വീഡിയോയില്‍ കാണാം.

















