പാകിസ്ഥാനുമായി സഹകരിച്ച്‌ ചാരവൃത്തി നടത്തിയെന്നാരോപിച്ച്‌ പിടിയിലായ യൂട്യൂബർ ജ്യോതി മല്‍ഹോത്രയ്‌ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വന്നു. ജ്യോതി മല്‍ഹോത്രയ്‌ക്ക് പാകിസ്ഥാനുമായുള്ള നിരവധി ബന്ധങ്ങളുണ്ടെന്ന് സൂചിപ്പിക്കുന്ന ഒരു പുതിയ ചിത്രം പുറത്തുവന്നിരിക്കുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാൻ എംബസിയിലേക്ക് കേക്ക് കൊണ്ടുപോകുന്ന വ്യക്തിയുമായി സൗഹൃദം പങ്കിടുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ജ്യോതി മല്‍ഹോത്ര പാകിസ്ഥാനിലേക്ക് പോയപ്പോള്‍ എടുത്തതാണ് ഈ ചിത്രം. അവിടെ നടന്ന ഒരു പാർട്ടിയുടെ ഒരു വീഡിയോ അവർ നിർമ്മിച്ചിരുന്നുവെന്നും പറയപ്പെടുന്നു. അതേ പാർട്ടിയില്‍ വെച്ചാണ് ജ്യോതി കേക്കുമായി പോയ ആളെ കണ്ടുമുട്ടിയത്. ഈ ഫോട്ടോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ദല്‍ഹിയിലെ പാകിസ്ഥാൻ എംബസിക്ക് പുറത്ത് നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇവിടേക്ക് ഒരാള്‍ കേക്ക് കൊണ്ടുവരുന്നത് കണ്ട മാധ്യമങ്ങള്‍ അയാളോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും തിരിച്ച്‌ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. എന്തിനാണ് കേക്ക് കൊണ്ടുവന്നതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ ഒരു ഉത്തരവും നല്‍കിയില്ല.

അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ ആ വ്യക്തിയോട് ആരാണെന്നും ആർക്കുവേണ്ടിയാണ് കേക്ക് കൊണ്ടുനടന്നതെന്നും എംബസിക്കുള്ളില്‍ എന്തെങ്കിലും പാർട്ടി നടക്കുന്നുണ്ടോ എന്നും ആരാണ് കേക്ക് ഓർഡർ ചെയ്തത് എന്നും തുടങ്ങി നിരവധി ചോദ്യങ്ങള്‍ ചോദിച്ചു. പക്ഷേ ആ വ്യക്തി ഒരു ഉത്തരവും നല്‍കിയില്ല. അയാള്‍ നിശബ്ദമായി ചുറ്റിനടന്നു, പിന്നീട് എംബസിക്കുള്ളിലേക്ക് പോകുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക