കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ആരോപണവിധേയനായ റമീസിൻ്റെ കുടുംബം. മതം മാറ്റാൻ ആരെയും നിർബന്ധിച്ചിട്ടില്ലെന്ന് റമീസിന്റെ കുടുംബം പ്രതികരിച്ചു. വിവാഹത്തിന് സമ്മതമാണെന്ന് സോനയുടെ വീട്ടുകാരും അറിയിച്ചതാണ്. സോന വീട്ടില്‍ വന്നിട്ടുണ്ടെന്നും തങ്ങള്‍ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും കുടുംബം പ്രതികരിച്ചു.

സോനയുടെ ആത്മഹത്യയില്‍ റമീസിനെതിരെ കേസെടുത്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. റമീസിനെതിരെ ആത്മഹത്യ പ്രേരണ, ശാരീരിക ഉപദ്രവം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. റമീസ് സോനയെ മർദ്ദിച്ചതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചു. ഇരുവരും തമ്മിലുള്ള വാട്സ്‌ആപ്പ് ചാറ്റും പൊലീസിന് ലഭിച്ചു. ഇതില്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ ചെയ്തോളൂ എന്നാണ് റമീസിന്റെ മറുപടിയുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റമീസിന് മറ്റൊരു ബന്ധമുണ്ടായിരുന്നതിന്റെ തെളിവുകള്‍ സോനയുടെ കൈവശമുണ്ടായിരുന്നതായി സോനയുടെ സുഹൃത്ത് ജോണ്‍സി പറഞ്ഞു. ഓഗസ്റ്റ് ആദ്യവാരത്തില്ലാണ് റമീസിനെ ആലുവയില്‍ നിന്ന് അനാശ്യാസത്തിന് പിടികൂടിയത്. ഇതറിഞ്ഞതോടെ റമീസിനെ സോന ചോദ്യം ചെയ്തു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഒരുമിച്ച്‌ ജീവിക്കാന്‍ തന്നെ സോന സമ്മതം അറിയിച്ചു. എന്നാല്‍ ഇനി മതം മാറാന്‍ തയ്യാറല്ലെന്നും റജിസ്റ്റര്‍ വിവാഹം കഴിക്കാമെന്നും നിലപാടെടുത്തു.

കോതമംഗലത്ത് ടിടിസി വിദ്യാർത്ഥിനി സോന ജീവനൊടുക്കിയ സംഭവത്തില്‍ ആണ്‍സുഹൃത്ത് റമീസിനെതിരെ സോനയുടെ കുടുംബം രംഗത്തെത്തുകയായിരുന്നു. മുതലാണ് റമീസിനെ പരിചയമെന്നും ബേസില്‍ പറഞ്ഞു. ”അവർ ഒരുമിച്ച്‌ പഠിച്ചതാണ്. മതം മാറിയാല്‍ മാത്രമേ വിവാഹം നടക്കുകയുള്ളൂ എന്ന് അവർ അവളോട് പറഞ്ഞു. പൊന്നാനിയില്‍ പോയി രണ്ട് മാസം താമസിക്കാനാവശ്യപ്പെട്ടു. അവളുടെ ഇഷ്ടമെന്ന് പറഞ്ഞ് ഞങ്ങള്‍ അതിന് സമ്മതിച്ചു.

റജിസ്റ്റര്‍ വിവാഹം കഴിക്കാമെന്ന് തെറ്റിധരിപ്പിച്ച്‌ സോനയെ തന്‍റെ പാനായിക്കുളത്തെ വീട്ടിലെത്തിച്ചു. മതം മാറണമെന്ന് റമീസ് വീണ്ടും നിര്‍ബന്ധിച്ചു. വിസമ്മതിച്ചതോടെ ക്രൂരമായി മര്‍ദ്ദിച്ചെന്ന് പൊലീസ് പറയുന്നു. തന്നെ റമീസ് മര്‍ദ്ദിച്ചതും മതം മാറാന്‍ നിര്‍ബന്ധിച്ചതുമെല്ലാം റമീസിന്‍റെ ഉമ്മയുടെയും ഉപ്പയുടെയും സാനിധ്യത്തിലായിരുന്നു എന്ന് സോനയുടെ ആതഹത്യ കുറിപ്പില്‍ പറയുന്നു. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങിയ സോനയെ കഴിഞ്ഞയാഴ്ച മുഴുവന്‍ റമീസ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചു എന്നും പൊലീസ് കണ്ടെത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക