ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരളത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ സത്യമാകുന്നു എന്ന് ആശങ്ക. കേരളമാണ് ഭാവിയില്‍ ജമ്മുകശ്മീര്‍ ആകാന്‍ പോകുന്നതെന്നും കേരളമാണ് തീവ്രവാദികളുടെ ഒളികേന്ദ്രമാകാന്‍ പോകുന്നതെന്നുമുള്ള യോഗിയുടെ വാക്യം ശെരി വെക്കുന്ന ചില സംഭവവികാസങ്ങളാണ് ഞായറാഴ്ച കേരളത്തിലുണ്ടായത്. മണിപ്പൂര്‍ തീവ്രവാദിയെ എന്‍ഐഎ സഘം തലശേരിയില്‍ നിന്ന് പിടികൂടി.
രാജ് കുമാര്‍ മിപാക് സ്ന എന്ന 32 വയസ്സുകാരനെയാണ് പൊക്കിയത്. തലശേരിയിലെ ഒരു ലോക്കല്‍ ഹോട്ടലില്‍ നിന്നാണ് ഇയാളെ ഇയാൾ പിടിയിലായത്. ആധാർ പരിശോധിച്ചപ്പോള്‍ വ്യാജമാണെന്ന് തെളിഞ്ഞു. കഴുത്തിലെ പ്രത്യേക തരം ടാറ്റൂവും തിരിച്ചറിയാന്‍ സഹായകരമായി.
യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് എന്ന നിരോധിച്ച സംഘടനയിലെ അംഗമാണ് ഇയാൾ. കൊലപാതകങ്ങളില്‍ പങ്കാളിയാണ് ഈ കുറ്റവാളി. ഇംഫാലാണ് സ്വദേശം. കേരളത്തിലെ ഏഴ് ജില്ലകളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി രാജ് കുമാര്‍ യാത്ര ചെയ്തു വരികയായിരുന്നു. പിന്നീട് തലശേരിയില്‍ ഹോട്ടല്‍ ജോലിയിലേക്ക് എത്തിയത്. എന്തായിരുന്നു ഇയാളുടെ ദൗത്യം, ആരെയെല്ലാമാണ് ഇയാള്‍ കണ്ടത് എന്നീ കാര്യങ്ങള്‍ വൈകാതെ തെളിയും.
എന്‍ഐഎ നീക്കം കേരള പൊലീസിനെ അറിയിക്കാതെ
ഏറെക്കാലമായി രാജ് കുമാര്‍ മിപാക്സ്നയെ എന്‍ഐഎ തേടിവരികയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്നേയാണ് ഇയാളുടെ ഒളികേന്ദ്രം കണ്ടെത്തിയത്. പിന്നീട് എന്‍ഐഎ ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. കേരളപൊലീസിനെ വിവരം അറിയിക്കാതെ എന്‍ഐഎ തന്നെ എല്ലാം സ്വയം ചെയ്തു. രാജ് കുമാറിൽ നിന്ന് വ്യാജ പാസ്പോര്‍ട്ടും കണ്ടെടുത്തിട്ടുണ്ട്.

















