പലതരത്തിലുള്ള പ്രാങ്കുകളും നാം നമ്മുടെ സോഷ്യല്‍ മീഡിയാ ഫീഡുകളില്‍ കാണുന്നുണ്ടാവും. സ്വകാര്യത തീരെ ബഹുമാനിക്കപ്പെടാത്ത ഒരു കാലത്താണ് നാം ഇപ്പോള്‍ ജീവിച്ചു കൊണ്ടിരിക്കുന്നത്. എപ്പോഴും നമ്മെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന ക്യാമറകളും, അനുവാദം പോലും ചോദിക്കാതെ ഷൂട്ട് ചെയ്യുന്നവരും ഒക്കെ നമുക്ക് ചുറ്റുമുണ്ട്. എന്നാല്‍, ഇതൊന്നും എല്ലാവർക്കും അംഗീകരിക്കാൻ സാധിക്കണം എന്നില്ല.

അതുപോലെ തന്നെ ‘പ്രാങ്ക്’ എന്ന് പറഞ്ഞു ചെയ്യുന്ന പല കാര്യങ്ങളും അംഗീകരിക്കാൻ കഴിയാത്തവരും ഉണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമർശനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്.ഒരു യുവാവ് കയ്യില്‍ ഒരു പാതി നിറഞ്ഞിരിക്കുന്നതായി തോന്നുന്ന ഒരു ബിയർ ഗ്ലാസുമായി വഴിയില്‍ നില്‍ക്കുന്നത് കാണാം. അതുവഴി വിദ്യാർത്ഥികളാണ് എന്ന് തോന്നിക്കുന്ന കുറച്ച്‌ പെണ്‍കുട്ടികള്‍ നടന്ന് വരുന്നുണ്ട്.ആ സമയത്ത് യുവാവ് പെണ്‍കുട്ടികളോട് വെള്ളമുണ്ടോ എന്ന് ചോദിക്കുന്നുണ്ട്. അതില്‍ ഒരു പെണ്‍കുട്ടിയാകട്ടെ വെള്ളമുണ്ടോ എന്ന് നോക്കുന്നത് പോലും കാണാം. എന്നാല്‍, പെട്ടെന്ന് യുവാവ് അവരുടെ നേർക്ക് ബിയർ ഒഴിക്കാനായി ചെല്ലുകയാണ്. പെണ്‍കുട്ടികള്‍ ആകെ പരിഭ്രാന്തരായി പിന്നോട്ട് പോകുന്നതും കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെട്ടെന്നുണ്ടായ യുവാവിന്റെ നീക്കത്തില്‍ പെണ്‍കുട്ടികള്‍ ആകെ ആകുലരായി എന്നതില്‍ സംശയമില്ല. അപ്പോഴാണ് അത് വ്യാജമാണ് എന്നും മഗ്ഗില്‍ നിന്നും വെള്ളം പുറത്തോട്ട് വീഴില്ല എന്നും മനസിലാവുന്നത്.എന്നാല്‍, കൂട്ടത്തില്‍ ഒരു പെണ്‍കുട്ടി അപ്പോള്‍ തന്നെ പ്രാങ്കിനോട് പ്രതികരിച്ചു. ‘ഇത് ഒട്ടും തമാശയല്ല’ എന്നാണ് പെണ്‍കുട്ടി പറയുന്നത്. അവള്‍ക്കൊപ്പം മറ്റുള്ളവരും ചേരുന്നത് കാണാം. വിവിധ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വീഡിയോ വൈറലായതോടെ രൂക്ഷമായ വിമർശനമാണ് യുവാവിന് നേരെ ഉയർന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക