കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രണ്ട് പ്രമുഖ ഓൺലൈൻ വാർത്താമാധ്യമങ്ങൾ തമ്മിലുള്ള കുടിപ്പക പോലീസ് സ്റ്റേഷൻ കയറി. തേർഡ് ഐ ന്യൂസ്, ജാഗ്രത ന്യൂസ് ലൈവ് എന്നീ ഓൺലൈൻ മാധ്യമങ്ങൾ തമ്മിലാണ് അനാരോഗ്യകരമായ മത്സരവും അപവാദപ്രചാരണങ്ങളും നടക്കുന്നത്. മാസങ്ങൾക്കു മുമ്പ് കോട്ടയത്തെ പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപന ഉടമ വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയതിന്റെ പേരിൽ വനിതാ ജീവനക്കാർ സ്ഥാപനത്തിൽ നിന്ന് കൂട്ടത്തോടെ രാജിവെച്ചു എന്ന് ഫ്ലാഷ് കേരള എന്ന മറ്റൊരു ഓൺലൈൻ മാധ്യമത്തിൽ വാർത്ത വന്നിരുന്നു.

വാർത്തയെ തുടർന്ന് തങ്ങൾക്ക് അപമാനം നേരിട്ടു എന്ന് ചൂണ്ടിക്കാട്ടി തേർഡ് ഐ ന്യൂസിലെ മൂന്ന് വനിതാ ജീവനക്കാർ പൊലീസിൽ പരാതി നൽകി. ഈ പരാതിയുമായി ബന്ധപ്പെട്ട് തേർഡ് ഐ ന്യൂസിലെ മാർക്കറ്റിംഗ് മാനേജരായിരുന്ന യുവതി പൊലീസിൽ നൽകിയ മൊഴിയുടെ വിശദാംശങ്ങളും ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ മൊഴി പ്രകാരം തേർഡ് ഐ ന്യൂസിനെതിരെ വ്യാജവാർത്തകൾ ചമയ്ക്കുന്നതും പ്രസിദ്ധീകരിക്കുന്നതും ജാഗ്രത ന്യൂസ് ലൈവിന്റെ ഉടമയാണ് എന്നാണ് ആരോപിച്ചിരിക്കുന്നത്. കോട്ടയത്തെ ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതുകൊണ്ടും ആകാശപാത പൊളിച്ചു മാറ്റുന്നതിനായി കേസ് നൽകിയത് കൊണ്ടും, നഗരസഭയിലെ അഴിമതി പുറത്തുവന്നു കൊണ്ടുവരുന്നതിനാലും ആണ് തേർഡ് ഐ ഉടമയ്ക്കെതിരെ വ്യാജവാർത്തകൾ ചമയ്ക്കപ്പെടുന്നതെന്നും ആരോപണമുണ്ട്.

എന്നാൽ താൻ ഇത്തരത്തിൽ പരാതിയും മൊഴിയും കൊടുത്തത് തേർഡ് ഐ ഉടമയുടെ നിർബന്ധത്താലും സമ്മർദ്ദത്താലും ആണെന്നാണ് മൊഴികൊടുത്ത മുൻജീവനക്കാരിയുടെ നിലപാട്. കോട്ടയം ജില്ലയിലെ പ്രാദേശിക വാർത്തകൾ വിപുലമായി കവർ ചെയ്യുന്ന മാധ്യമങ്ങളാണ് ജാഗ്രതയും തേർഡ് ഐയും. ഈ രണ്ടു സ്ഥാപനങ്ങളുടെയും ഉടമകൾ തമ്മിലുള്ള വ്യക്തിവൈരാഗ്യവും മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അറിവുള്ളതാണ്. പുതിയ വിവരങ്ങളും വെളിപ്പെടുത്തലുകളും കോട്ടയത്തെ ഓൺലൈൻ മാധ്യമങ്ങൾ തമ്മിലുള്ള കുടിപ്പകയുടെ ആഴം കൂടുതൽ വെളിപ്പെടുത്തുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക