എങ്ങനെയെങ്കിലും സോഷ്യല്‍ മീഡിയയില്‍ വൈറലാവുക. അതിന് ഇനി മരിച്ചാലും കുഴപ്പമില്ല എന്ന ചിന്തയിലുള്ളവരുമുണ്ട്. അത്തരത്തില്‍ ജീവൻ പണയം വച്ച്‌ റീലെടുക്കാൻ തുനിഞ്ഞ ഗായകന് സംഭവിച്ച അമളിയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകർഷിക്കുന്നത്. വൈറലാകാൻ പുതിയൊരു കോണ്‍സപ്റ്റുമായാണ് ഗായകൻ എത്തിയത്.

പാട്ടുപാടുമ്ബോള്‍ അല്പം തീകൂടി കത്തിയാല്‍ എങ്ങനെയിരിക്കും, തീപ്പൊരിയാകില്ലേ! അതായിരുന്നു ചിന്ത. അതിനായി ഇട്ടിരിക്കുന്ന സ്വന്തം പാന്റിനാണ് ഇയാള്‍ തീവച്ചത്. ശേഷം പാട്ടുപാടി സ്ലോമോഷനില്‍ നടക്കാനും വീഡിയോ എടുക്കാനുമായിരുന്നു ശ്രമം. എന്നാല്‍ സംഭവം അല്പമൊന്ന് പാളിപോയെന്ന് മാത്രമല്ല പൊള്ളുകയും ചെയ്തു. എരിയുന്ന തീയുമായി റീല്‍സ് ഷൂട്ടി തുടങ്ങി, ഗായകൻ പാട്ടും മുളാൻ തുടങ്ങി. എന്നാല്‍ ഇതിനിടെ കാറ്റ് വേഗത്തില്‍ വീശിയതോടെ തീ ആളി പടരാനും തുടങ്ങി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ ജീവൻ രക്ഷിക്കാൻ പാൻ്റ് ഊരിയെറിയുകയല്ലാതെ മറ്റു വഴികളൊന്നും ഇല്ലെന്ന് മനസിലാക്കിയ യുവാവ് ഇതിന് നടത്തിയ ശ്രമമാണ് വൈറലായത്. ക്യാമറാമാൻ ഇതെല്ലാം ഒപ്പിയെടുത്തതല്ലാതെ ആ തീകെടുത്താൻ ഒന്നു ശ്രമിച്ചതു പോലുമില്ല. സംഭവം എന്തായാലും യുവാവ് വിചാരിച്ചതിനേക്കാളും മേലെ വൈറലാവുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക