കേരളാ സയൻസിറ്റി ഉദ്ഘാടനത്തിന് മുന്നോടിയായി സ്ഥലവും കെട്ടിടങ്ങളും സന്ദർശിക്കാനെത്തിയ എം പി ഫ്രാൻസിസ് ജോർജ്, എംഎല്‍എ മോൻസ് ജോസഫ്, കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അടക്കമുള്ളവരെ സയൻസിറ്റിക്കുള്ളില്‍ പ്രവേശിപ്പിക്കാതെ കെട്ടിടങ്ങള്‍ പൂട്ടി ഉദ്യോഗസ്ഥർ മടങ്ങി. ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു എംപി യും, എംഎല്‍എ യും അടങ്ങുന്ന സംഘം നേരത്തെ അറിയിച്ചതിൻ പ്രകാരം സയൻസ് സിറ്റി സന്ദർശിക്കാൻ എത്തിയത്.ംഎന്നാല്‍ ഇവിടെ നിലവില്‍ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർ ആരും ഉണ്ടായിരുന്നില്ല.

പലരേയും എംഎലഎ ഫോണിലുടെ ബന്ധപ്പെട്ടപ്പോള്‍ തങ്ങള്‍ ഇന്ന് അവധിയില്‍ ആണ് എന്നാണ് അറിയുവാൻ സാധിച്ചത് ‘നേരത്തേ അറിയിപ്പ് നല്‍കിപ്പിട്ടും സയൻസിറ്റിയുമായി ബന്ധപ്പെട്ടെ അരും എത്താതിരുന്നതും കെട്ടിടങ്ങള്‍ തുറന്ന് കാണിക്കാത്തതും എംപി യോടും എംഎലഎയോടുമുള്ള കടുത്ത അവഹേളനമായി കണക്കാക്കുന്നതായി മോൻസ് ജോസഫ് എംഎല്‍എ പ്രതികരിച്ചു. ഇത് സംബന്ധിച്ച്‌ നിയമസഭാ സ്പീക്കർക്ക് അവകാശ ലംഘന നോട്ടീസ് നല്‍കും എന്നും എംഎൽഎ അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നിൽ മാണി ഗ്രൂപ്പിന്റെയും ജോസ് കെ മാണിയുടെയും ബാലിശമായ ഇടപെടലോ?

സയൻസ് സിറ്റി പദ്ധതിയുടെ ഉപജ്ഞാതാവും പിതാവും ജോസ് കെ മാണിയാണെന്നാണ് അദ്ദേഹവും അനുയായികളും വ്യാപകമായി പ്രചരിപ്പിക്കുന്നത്. അതിനാൽ തന്നെ എതിർ രാഷ്ട്രീയ ചേരിയിലുള്ള ബദ്ധശത്രുക്കളായ സ്ഥലം എംഎൽഎയുടെയും എംപിയുടെയും സന്ദർശനം വഴിമുട്ടിക്കാൻ ഭരണ തലത്തിൽ സ്വാധീനം ചെലുത്തി കേരള കോൺഗ്രസ് മാണി ഗ്രൂപ്പ് ഉന്നതർ നടത്തിയ നീക്കത്തിന്റെ ഫലമാണോ ഇന്ന് കുറവിലങ്ങാട് ഉണ്ടായതെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ സംശയം ഉയരുന്നുണ്ട്. പൊതു അവധിയോ പ്രാദേശിക അവധിയോ വല്ലാത്ത ഒരു ദിനത്തിൽ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരാരും സ്ഥലത്തുണ്ടായിരുന്നില്ല എന്നത് ഗൗരവകരമാണ്. അതിനാൽ തന്നെ ഇതിന് പിന്നിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായിട്ടുണ്ടെങ്കിൽ ഇത് ഗുരുതരമായ അധികാര ദുർവിനിയോഗമാണെന്ന് വിലയിരുത്തേണ്ടി വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക