റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും ലോകത്തെ അതിസമ്ബന്നരുടെ പട്ടികയില്‍ 14-ാം സ്ഥാനത്തുള്ള മുകേഷ് അംബാനി ലോകത്തെ ഏറ്റവും വലിയ മാമ്ബഴക്കയറ്റുമതിക്കാരൻ. റിലയൻസ് ഇൻഡസ്ട്രീസ് ആണ് ലോകത്ത് ഏറ്റവും കൂടുതല്‍ മാമ്ബഴം കയറ്റുമതി ചെയ്യുന്നത്.പെട്രോളിയം, ടെലികമ്യൂണിക്കേഷൻ, റീട്ടെയ്ല്‍ ബിസിനസ് തുടങ്ങിയ മേഖലകളില്‍ നേട്ടങ്ങള്‍ സ്വന്തമാക്കിയ അംബാനി ‘പഴങ്ങളുടെ രാജാവ്’ എന്നറിയപ്പെടുന്ന മാമ്ബഴത്തിന്‍റെ കയറ്റുമതിയിലും മുന്നിലെത്തി കാർഷികമേഖലയില്‍ വലിയ ചലനമാണ് ഉണ്ടായിരിക്കുന്നത്.
ഗുജറാത്തിലെ ജാംനഗറിലെ വിശാലമായ 600 ഏക്കറോളം വരുന്ന മാമ്ബഴത്തോട്ടം. ഏകദേശം 600 ടണ്‍ പ്രീമിയം മാമ്ബഴമാണ് ഓരോ വർഷവും ഇവിടുന്ന് വിളയിച്ച് കയറ്റുമതി ചെയ്യുന്നത്. ജാംനഗറിലെ എണ്ണശുദ്ധീകരണശാല കാരണം കർശനമായ പാരിസ്ഥിതിക നിയമങ്ങള്‍ നിലവില്‍ വന്ന 1997ലാണ് റിലയൻസ് മാമ്ബഴക്കൃഷി തുടങ്ങിയത്. മലിനീകരണ നിയന്ത്രണ ബോർഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതിനായി, തരിശുഭൂമിയെ മാമ്ബഴത്തോട്ടമാക്കി മാറ്റുന്നതിനുള്ള ഒരു പദ്ധതി കമ്ബനി ആരംഭിച്ചു.ഇത് ധീരുഭായ് അംബാനി ലഖിബാഗ് അമ്രായ് ഫാമിന്‍റെ സൃഷ്ടിക്ക് കാരണമായി.
തരിശായിക്കിടന്ന 600 ഏക്കർ ഭൂമിയില്‍ മാമ്ബഴം കൃഷി ചെയ്യാൻ തുടങ്ങി. നിയമങ്ങള്‍ പാലിക്കാനുള്ള ഒരു മാർഗമായി ആരംഭിച്ചത് ശ്രദ്ധേയമായ കാർഷികവിജയമായി മാറുകയായിരുന്നു.ഇപ്പോള്‍ 1.3 ലക്ഷത്തിലധികം മരങ്ങള്‍ നിറഞ്ഞ ഈ തോട്ടത്തില്‍ പരമ്ബരാഗതവും ആധുനികവുമായ കൃഷി രീതികള്‍ സംയോജിപ്പിച്ച് 200-ലധികം തരം മാവുകള്‍ വളരുന്നു. ഇന്ത്യയുടെ കാർഷിക വേരുകളെ ആദരിക്കുന്ന ഈ തോട്ടത്തിന് പതിനാറാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവർത്തി അക്ബർ സ്ഥാപിച്ച ചരിത്രപ്രസിദ്ധമായ ലഖിബാഗ് തോട്ടത്തില്‍ നിന്നാണ് ഈ പേര് സ്വീകരിച്ചത്.
വരണ്ട കാലാവസ്ഥയും ഉപ്പുരസമുള്ള മണ്ണും നേരിടാൻ റിലയൻസ് നൂതന കൃഷി രീതികള്‍ അവതരിപ്പിച്ചു. ഭൂഗർഭജലം ശുദ്ധീകരിക്കുന്ന ഒരു ഡീസലൈനേഷൻ പ്ലാന്‍റിന്‍റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കി റിലയൻസ് പ്രതികരിച്ചു.അതേസമയം, ഡ്രിപ്പ് ഇറിഗേഷനും മഴവെള്ള സംഭരണ സംവിധാനങ്ങളും സുസ്ഥിരമായ കൃഷിയും ഉയർന്ന വിളവും ഉറപ്പു നല്കി. അല്‍ഫോൻസോ, കേസർ, സിന്ധു, അമ്രപാലി തുടങ്ങിയ ജനപ്രിയ ഇന്ത്യൻ മാന്പഴ ഇനങ്ങളും ഫ്ളോറിഡയില്‍നിന്നുള്ള ടോമി ആറ്റ്കിൻസ്, കെന്‍റ് തുടങ്ങിയ അന്താരാഷ്‌ട്ര ഇനങ്ങളും ഇസ്രയേലില്‍നിന്നുള്ള കീറ്റ്, ലില്ലി, മായ എന്നിവയും ഈ തോട്ടത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു.ഏകദേശം 600 ടണ്‍ പ്രീമിയം മാമ്ബഴങ്ങളുടെ വാർഷിക ഉല്‍പ്പാദനത്തോടെ, റിലയൻസ് ഇപ്പോള്‍ ഏഷ്യയിലെ മുൻനിര മാമ്ബഴ കയറ്റുമതിക്കാരാണ്, പ്രാദേശിക, അന്തർദേശീയ വിപണികളില്‍ വിതരണം ചെയ്യുന്നു.














