ലോകത്തെ ഏറ്റവും സമ്ബന്നരായ 500 പേരുടെ പട്ടിക പുറത്ത് വിട്ട് ബ്ലൂംബെർഗ്. ആദ്യ നൂറ് പേരുടെ പട്ടികയില്‍ 59 പേരും അമേരിക്ക, ഇന്ത്യ, ചൈന രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

ഇലോണ്‍ മസ്‌കാണ് പട്ടികയില്‍ ഒന്നാമൻ. 263 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് എക്സ്, ടെസ്ല, സ്പേസ് എക്സ് കമ്ബനികളുടെ ഉടമയായ മസ്കിനുള്ളത്. മെറ്റാ സിഇഒ മാർക്ക് സക്കർബർഗാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ആമസോണ്‍ സ്ഥാപകൻ ജെഫ് ബെസോസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സക്കർബർഗിന്റെ ഈ മുന്നേറ്റം. 451 കോടി ഡോളറിന്റെ ആസ്തിയാണ് സക്കർബർഗിനുള്ളത്. മൂന്നാം സ്ഥാനത്തുള്ള ജെഫ് ബെസോസിനാകട്ടെ 209 ബില്യണ്‍ ഡോളറിന്റെ ആസ്തിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്ത്യയുടെ കാര്യം നോക്കിയാല്‍, 105 ബില്യണ്‍ ഡോളർ ആസ്തിയോടെ മുകേഷ് അംബാനിയാണ് പട്ടികയില്‍ മുന്നിലുള്ളത്. പട്ടികയില്‍ പതിനാലാം സ്ഥാനത്താണ് അദ്ദേഹം. 99.5 ബില്യണ്‍ ഡോളർ ആസ്തിയോടെ പതിനെട്ടാമത് ഗൗതം ആദാനിയുമുണ്ട്. പട്ടികയില്‍ ഇടം പിടിച്ച ഒരേയൊരു മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലിയാണ്. പട്ടികയില്‍ 487-ാം സ്ഥാനത്താണ് അദ്ദേഹമുള്ളത്. 6.45 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് എംഎ യൂസഫലിക്കുള്ളത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക