ഭർത്താവ് താടി വടിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ഭർത്താവിന്റെ സഹോദരനോടൊപ്പം ഒളിച്ചോടി യുവതി. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. പലതവണ താടി വാടിക്കണമെന്ന് പറഞ്ഞിട്ടും ഭർത്താവ് തയാറാകാത്തതിന്റെ നിരാശയിലാണ് ഭാര്യ ഭർതൃ സഹോദരനൊപ്പം ഒളിച്ചോടിയത്.
മീററ്റിലെ ഉജ്ജവല്‍ ഗാർഡൻ കോളനിയില്‍ താമസിക്കുന്ന മുസ്ലീം പുരോഹിതനായ ഷാക്കിർ, ഏഴ് മാസം മുമ്ബാണ് അർഷിയെ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞയുടനെ താടി വടിക്കാൻ ഭാര്യ നിർബന്ധിക്കാൻ തുടങ്ങിയെന്ന് ഷാക്കിർ പറയുന്നു. കുടുംബത്തിന്റെ സമ്മർദ്ദം മൂലമാണ് താൻ വിവാഹം കഴിച്ചതെന്നും താടി ഷേവ് ചെയ്യാൻ സമ്മതിച്ചാല്‍ മാത്രമേ തന്നോടോപ്പം താമസിക്കൂ എന്നും അർഷി പറഞ്ഞതായി ഷാക്കിർ ആരോപിച്ചു.
ഇതേ വിഷയത്തില്‍ ദമ്ബതികള്‍ പതിവായി വഴക്കുണ്ടാക്കിയിരുന്നു. ഇതേക്കുറിച്ച് ഷാക്കിർ ഭാര്യയുടെ കുടുംബത്തോടും പരാതിപ്പെട്ടു. ഈ സമയത്ത്, അർഷി ഷാക്കിറിന്റെ ഇളയ സഹോദരനുമായി പ്രണയത്തിലായി. ഒടുവില്‍ ഫെബ്രുവരി 3 ന് ഇരുവരും ഒളിച്ചോടി. സമൂഹത്തിലുണ്ടാകുന്ന നാണക്കേട് ഒഴിവാക്കാൻ ബന്ധുക്കളുടെ സഹായത്തോടെ ഷാക്കിർ അവരെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇരുവരെയും കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

















