പാലോട് നാട്ടിലിറങ്ങിയ കാട്ടാന കക്കൂസ് കഴിയില്‍ വീണു. പാലോട് – ചിപ്പൻചിറ വാർഡില്‍ കണ്ണൻകോട് ചന്ദ്രന്റെ വീട്ടില്‍ ഇന്നലെ രാത്രി 12. മണിയോടെയാണ് കാട്ടാനയെത്തിയത്. പറമ്ബിലെ പ്ലാവിലെ ചക്ക തിന്നാനെത്തിയ ആന കക്കൂസ് കുഴിയില്‍ വീഴുകയായിരുന്നു.

പാതിരാത്രി ശബ്ദം കേട്ട് നോക്കിയപ്പോഴാണ് കാട്ടാനയെ കണ്ടത്. ഉടൻ തന്നെ വനം വകുപ്പിനെയും പാലോട് പൊലീസിനെയും ഫോണില്‍ വിളിച്ച്‌ വിവരമറിയിച്ചു. 2 മണിക്കൂറോളം കുഴിയില്‍ കിടന്ന കാട്ടാന, തന്നെ മണ്ണ് ഇടിച്ച്‌ കരയ്ക്ക് കയറി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഏറെ നേരം ക്ഷീണിച്ച്‌ പറമ്ബില്‍ കിടന്ന ശേഷമാണ് ആന വനത്തിലേക്ക് കയറി പോയത്. സ്ഥലത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും വനംവകുപ്പ് കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കക്കൂസ് കുഴിയില്‍ വീണ കാട്ടാനയുടെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക