മുൻ ആഭ്യന്തര മന്ത്രിയും, കോട്ടയം എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വർദ്ധിച്ചു വരുന്ന ലഹരി ഭീഷണിക്കെതിരെ പൗരപ്രതിരോധമുയർത്തുവാൻ നാളെ കോട്ടയം തിരുനക്കരയിൽ ഏകദിന ഉപവാസം സംഘടിപ്പിക്കുകയാണ്. രാഷ്ട്രീയത്തിന് അതീതമായി വലിയ പിന്തുണയാണ് തിരുവഞ്ചൂരിന്റെ ഏകദിന ഉപവാസത്തിന് ലഭിക്കുന്നത്. എന്നാൽ പരിപാടിയെ ലക്ഷ്യമിട്ട് കോൺഗ്രസിനുള്ളിൽ നിന്നു തന്നെ ചില നീക്കങ്ങൾ ആരംഭിച്ചു എന്ന സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

തിരുവഞ്ചൂർ രാധാകൃഷ്ണൻ രാവിലെ 9 മുതൽ വൈകുന്നേരം 6 മണി വരെയാണ് ഉപവസിക്കുന്നത്. പ്രതിപക്ഷ നേതാവും, കെപിസിസി അധ്യക്ഷനും, മതമേലധ്യക്ഷന്മാരും, സാമൂഹിക സാംസ്കാരിക നേതാക്കളും ഉൾപ്പെടെ ചടങ്ങിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതേ സമയത്ത് തന്നെ യുഡിഎഫ് ട്രേഡ് യൂണിയനുകളുടെ സംയുക്ത യോഗം കോട്ടയം ഐഎൻടിയുസി ജില്ലാ കമ്മിറ്റി ഓഫീസിൽ വിളിച്ചുചേർത്തുകൊണ്ട് പരിപാടിയിലെ പാർട്ടി പങ്കാളിത്തം ശോഷിപ്പിക്കുവാനുള്ള ഗൂഡ നീക്കമാണ് ഐ ഗ്രൂപ്പ് നേതാവും, ഐഎൻടിയുസി ജില്ലാ അധ്യക്ഷനുമായ ഫിലിപ് ജോസഫ് നടത്തുന്നതെന്ന ആക്ഷേപം ഉയരുന്നതും കോൺഗ്രസിനുള്ളിൽ നിന്ന് തന്നെയാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ച പരിപാടിയാണ് തിരുവഞ്ചൂരിന്റെ പൗരപ്രതിരോധവും ഏകദിന ഉപവാസവും. എന്നാൽ ഫിലിപ്പ് ഔദ്യോഗിക വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ ട്രേഡ് യൂണിയൻ യോഗം സംബന്ധിച്ച വിവരം ഇന്ന് രാവിലെയാണ് പങ്കുവെച്ചത്. ഇതിനെതിരെ ഐഎൻടിയുസി നേതാക്കൾ തന്നെ ഗ്രൂപ്പിൽ അഭിപ്രായവ്യത്യാസവും അറിയിച്ചിട്ടുണ്ട്. ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് ഐഎൻടിയുസിയുടെയും, യുഡിഎഫ് ട്രേഡ് യൂണിയനുകളുടെയും ആഭിമുഖ്യത്തിൽ സംയുക്ത മെയ്ദിന റാലി സംഘടിപ്പിച്ചിട്ടുണ്ട്. അന്നു യോഗം ചേരാമെന്നിരിക്കെ ധൃതിപിടിച്ച് മുപ്പതാം തീയതി തന്നെ പരിപാടി പ്രഖ്യാപിച്ചത് തിരുവഞ്ചൂരിന്റെ പരിപാടിയെ ലക്ഷ്യമിട്ടാണെന്ന ആക്ഷേപമാണ് കോൺഗ്രസ് ഐഎൻടിയുസി യുഡിഎഫ് വൃത്തങ്ങളിൽ ഇപ്പോൾ സജീവമാകുന്നത്.

യുഡിഎഫ് ട്രേഡ് യൂണിയനുകളുടെ സംയുക്ത യോഗം സംബന്ധിച്ച് അറിയിപ്പ് ചുവടെ വായിക്കാം

INTUC ജില്ലാ കമ്മറ്റി കോട്ടയം …………………….. UDF ട്രേഡുയൂണിയനുകളുടെ സംയുകത യോഗം 30… 04 ….. 25ബുധൻ 3 PM ന് കോട്ടയം ഐ.എൻ.ടി.യു.സി ഓഫീസ് ഹാളിൽ……… സുഹൃത്തെ……………….. ആ സന്നമായ തദ്ദേശ ഭരണ നിയമസഭാ തിരഞ്ഞെടുപ്പുകളിൽUDF നെ വിജയിപ്പിക്കുന്നതിനായി കടുത്ത തൊഴിലാളി ദ്രോഹ സർക്കാരുകളായ പിണറായി സർക്കാരിനെയും മോദി സർക്കാരിനെതിരെയും ശക്തമായ പ്രക്ഷോഭ സമരങ്ങളും ക്യാമ്പയിനുകളും നടത്തുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. ‘ഈ ‘കാര്യങ്ങളെ കുറിച്ച് ആലോചിച്ച് ഭാവി പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കുന്ന ഈ യോഗത്തിൽINTUC സംസ്ഥാന നേതാക്കൾ ‘ജില്ലാ ഭാരവാഹികൾ റീജണൽ പ്രസിഡൻ്റുമാർ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ കൃത്യസമയത്തു തന്നെ നിർബന്ധമായും എത്തി ചേരണമെന്ന് അഭ്യർത്ഥിക്കുന്നു………

വിശ്വസ്തതയോടെ ഫിലിപ്പ് ജോസഫ് (പ്രസിഡന്റ്)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക