കേളൻപീടികയില്‍ ഭർതൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. സ്‌നേഹാലയത്തിലെ ജിനീഷിന്‍റെ ഭാര്യ സ്‌നേഹയെയാണ് (25) ഭർതൃവീട്ടിലെ അടുക്കളയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം 5.30 നും ആറിനും ഇടയിലാണ് സംഭവം.

സ്നേഹ എഴുതിയ ആത്മഹത്യാകുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. തന്‍റെ മരണത്തിന് കാരണം ഭർത്താവും ഭർത്താവിന്‍റെ ബന്ധുക്കളുമാണെന്നാണ് കുറിപ്പിലുള്ളത്.സ്‌നേഹയുടെ ആത്മഹത്യ ഗാർഹിക പീഡനമാണെന്ന രീതിയില്‍ സ്‌നേഹയുടെ ബന്ധുക്കളുടെ വോയിസ് ക്ലിപ്പുകള്‍ അടക്കം സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാലുവർഷം മുൻപ് വിവാഹിതരായ സ്‌നേഹയും ജിനീഷും തമ്മില്‍ നിരന്തരപ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി സ്നേഹയുടെ ബന്ധുക്കള്‍ പറയുന്നു.ഇതുസംബന്ധിച്ച്‌ നിരവധി തവണ ഉളിക്കല്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഭാര്യയും ഭർത്താവും തമ്മിലുണ്ടായ വഴക്കാണ് ആത്മഹത്യയിലേക്ക് എത്തിച്ചതെന്ന് പറയുന്നു. ഭർത്താവ് ജിനീഷിനെ കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇരിട്ടി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ച്‌ വരുത്തിയിട്ടുണ്ട് . ഇവർക്ക് ഒരു കുട്ടിയുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക