സംവിധായകനും നടനും ടെലിവിഷൻ അവതാരകനുമായ സാജിദ് ഖാനെതിരെ കാസ്റ്റിങ് കൗച്ച് ആരോപണവുമായി നടി നവീന ബോലെ. വീട്ടിലേക്ക് വിളിച്ചുവരുത്തി സാജിദ് ഖാൻ ലൈംഗികതാത്പര്യത്തോടെ പെരുമാറിയെന്നാണ് ടെലിവിഷൻ താരമായ നവീന ബോലെയുടെ ആരോപണം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍.
2007-ല്‍ പുറത്തിറങ്ങിയ ‘ഹേ ബേബി’ എന്ന ബോളിവുഡ് ചിത്രത്തിന്റെ കാസ്റ്റിങ്ങിനിടെയാണ് സംവിധായകൻ മോശമായി പെരുമാറിയതെന്ന് നടി വെളിപ്പെടുത്തി. ‘അദ്ദേഹം എന്നെ വിളിച്ചതിന്റെ ആവേശത്തിലായിരുന്നു ഞാൻ. എന്റെ മേല്‍വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി ലോണ്‍ഷറേ മാത്രം ധരിച്ചിരിക്കാൻ ആവശ്യപ്പെട്ടു’, എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.പിന്നീട് ഒരുവർഷത്തിന് ശേഷം വീണ്ടും കണ്ടപ്പോഴും സാജിദ് ഖാന്റെ ഭാഗത്തുനിന്ന് മോശം അനുഭവമുണ്ടായെന്ന് നടി വെളിപ്പെടുത്തി.
മിസിസ് ഇന്ത്യ മത്സരത്തില്‍ പങ്കെടുക്കുമ്ബോള്‍ സാജിദ് ഖാൻ തന്നെ വിളിപ്പിച്ചു. ഒരു വേഷത്തിനായി വന്ന് കാണാൻ ആവശ്യപ്പെട്ടുവെന്നുമാണ് നവീന ബോലെ പറഞ്ഞത്. ഒരുപാട് സ്ത്രീകളോട് മോശമായി പെരുമാറുന്നതുകൊണ്ട് തന്നെ ഒരുവർഷം മുമ്ബ് വിളിച്ചുവരുത്തിയത് ഓർമയുണ്ടാവില്ലെന്നായിരുന്നു തന്റെ മറുപടിയെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ, ഇന്ത്യയിലെ മീറ്റൂ മൂവ്മെന്റിന്റെ ഭാഗമായി സാജിദ് ഖാനെതിരെ ലൈംഗിക ആരോപണവുമായി നിരവധി സഹപ്രവർത്തകർ രംഗത്തെത്തിയിരുന്നു. അഭിനേതാക്കളും മാധ്യമപ്രവർത്തകരും മോഡലുകളും അന്ന് സാജിദ് ഖാനെതിരെ വെളിപ്പെടുത്തല്‍ നടത്തി.

















