മുണ്ടക്കയം നഗരമധ്യത്തിൽ യുവാക്കളുടെ കൂട്ടയടി. മുണ്ടക്കയം സെന്‍ട്രല്‍ ജങ്ഷനില്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് ഇരുപതോളം യുവാക്കള്‍ തമ്മിൽ സംഘർഷമുണ്ടായത്. ദേശീയപാതയില്‍ സംഘം ചേര്‍ന്നായിരുന്നു സംഘട്ടനം.
സിനിമയെ രംഗങ്ങളെ വെല്ലുന്ന സംഘര്‍ഷത്തിനിടയിൽ പെട്ട സ്ത്രീകളും കുട്ടികളും ഓടി രക്ഷപ്പെന്നതും വീഡിയോയിൽ കാണാം. സംഘര്‍ഷത്തെ തുടര്‍ന്നു ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. ലഹരിയെ ചൊല്ലിയുളള തര്‍ക്കമാണ് സംഘര്‍ഷത്തിനുകാരണമെന്ന് പറയപ്പെടുന്നു. സെന്‍ട്രല്‍ ജങ്ഷനില്‍ തുടങ്ങിയ കൂട്ടത്തല്ല് എക്‌സൈസ് റോഡു വരെ നീണ്ടു.
സംഭവം നടക്കുമ്ബോള്‍ പൊലീസിന്റെ സാന്നിധ്യമില്ലാതിരുന്നതിനാല്‍ ഗുണ്ടാവിളയാട്ടത്തിന്റെ കാഠിന്യം വർദ്ധിപ്പിച്ചു. മുഴുവന്‍ സമയവും ഹെല്‍മറ്റുവേട്ടയ്ക്ക് മാത്രം താത്പര്യം കാട്ടുന്ന ഹോംഗാര്‍ഡിന്റെ സഹായം പോലും ഇവിടെ ലഭിച്ചില്ലന്നാക്ഷേപം ശക്തമാണ്. സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന ദൃശ്യങ്ങൾ ചുവടെ കാണാം.

















