കത്തോലിക്കാ സഭയുടെ തലവനായ മാർപാപ്പയുടെ വാക്കുകള്‍ തുടർച്ചായായി ധിക്കരിക്കുകയും ഒടുവില്‍ ആ മാർപാപ്പ മരിച്ചപ്പോള്‍ ഉല്ലാസ യാത്ര ചെയ്യുകയും ചെയ്തതാണ് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനാ പള്ളി വികാരി ഫാ. ജോഷി വേഴപ്പറമ്ബനും പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍ക്കും നേരെ വിശ്വാസികളുടെ രോക്ഷം ഉയരാൻ കാരണമായത്.മ റുപടിയില്ലാതെ ന്യായവാദങ്ങള്‍ നിരത്തിയതോടെ വിശ്വാസികളുടെ ക്ഷമകെടുകയും വൈദികനെ കൈയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് വരെ കാര്യങ്ങള്‍ എത്തുകയും ചെയ്തു. ഇതു എറണാകളും അങ്കമാലി രൂപതയിലെ വിമതർക്കുള്ള മുന്നറിയിപ്പാണെന്നും വിശ്വാസികള്‍ പറയുന്നു.
നീതിപൂർവ്വം സഭയെ നയിച്ച പരിശുദ്ധ ഫ്രാൻസിസ് പാപ്പായുടെ വിയോഗത്തില്‍ ദുഃഖാചരണം ആചരിക്കുകയാണ്.സഭയും വിശ്വാസികളും പ്രാർഥനയുടെ നമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നതും. പള്ളികള്‍ പെരുന്നാള്‍ ആഘോഷങ്ങള്‍ പോലും വെട്ടിച്ചുരുക്കി ചടങ്ങുകള്‍ മാത്രമാക്കി.അങ്ങനെ ഒരു സാഹചര്യത്തിലാണ് വൈദികൻ വാഗമണ്ണിലേക്ക് ഉല്ലാസ യാത്ര പോകുന്നത്. ഇതു ഒഴിവാക്കാമായിരുന്നു എങ്കിലും അതിനു വിമത വൈദികനും കൂട്ടരും തയാറായില്ല.
ടൂർ കഴിഞ്ഞു സംഘം നാട്ടില്‍ മടങ്ങയെത്തിയതോടെയാണ് വിശ്വാസികള്‍ വൈദികനെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ 22ന് വൈകിട്ട് 7.30ന് ആയിരുന്നു സംഭവം. എന്നാല്‍, വിശ്വാസികളുടെ നടപടി തങ്ങള്‍ക്കു മേല്‍ നടക്കുന്ന അതിക്രമങ്ങളുടെ തുടർച്ചയാണെന്നു വാദിക്കുകയാണ് വിമതർ.

















