കോട്ടയം: തിരുവാതുക്കല്‍ ഇരട്ട കൊലപാതകം നടന്ന ശേഷം ഇന്നലെ ഉച്ചമുതല്‍ പോലീസ് ടെക്‌നിക്കല്‍ ആയിട്ടുള്ള ഡീറ്റെയില്‍സ് ശേഖരിക്കാനാണ് ശ്രമിച്ചത്, സംസ്ഥാന പോലീസ് മേധാവി ഉള്‍പ്പടെ ഉള്ള ഉന്നത ഉദ്യോഗസ്ഥരുടെ സഹായം കിട്ടിയിരുന്നു എന്ന് കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദ്. ഇന്നലെ രാത്രിയോടെയാണ് ആദ്യമായി പ്രതിയുടെ ലൊക്കേഷൻ കിട്ടയത്. പിന്നീട് ഇന്റർനെറ്റ് ഉള്‍പ്പടെ പ്രതി ഉപയോഗിച്ചതോടെ പോലീസിനു ഇയാളുടെ ലെക്കേഷൻ കൃത്യമായി മനസിലാക്കാൻ സാധിച്ചു.
പ്രതിയുടെ സഹോദരനും സുഹൃത്തുക്കളും കസ്റ്റഡിയിൽ
രാത്രിയോടെ മാള പോലീസ് സ്‌റ്റേഷൻ പരിധിയില്‍ ഉള്ള മേലഡൂരെന്ന സ്ഥലത്ത് ഉള്ളയതായി പോലീസിനു വിവരം ലഭിച്ചു. ഇതേ തുടർന്ന് പോലീസ് ടീം രാത്രി തന്നെ തൃശൂർക്ക് പുറപ്പെട്ടിരുന്നു. രാവിലെ എട്ടുമണിയോടു കൂടി പോലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പ്രതിയുടെ സഹോദരനും രണ്ടു സുഹൃത്തുക്കളും ഇവിടെ ഉണ്ടായിരുന്നു. ഇയാള്‍ക്ക് അടുത്തേക്കാണ് പ്രതി വന്നത്. ഇവരെ മാളാ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.കേസില്‍ ഇവരുടെ ബന്ധവും പോലീസ് പരിശോധിക്കും.
പുറത്തിറങ്ങാൻ സഹായിച്ചത് രണ്ടു സ്ത്രീകൾ
കൊല്ലപ്പെട്ട വിജയകുമാർ കൊടുത്ത കേസില്‍ അമിത്ത് ഉറാങ് ജയിലിൽ പോയിരുന്നു. അഞ്ചര മാസത്തോളം ഇയാള്‍ റിമാൻഡിലായിരുന്നു. ജാമ്യത്തില്‍ എടുക്കാൻ ആരും ഉണ്ടായിരുന്നില്ല. തുടർന്ന് സഹതടവുകരാനില്‍ നിന്നു സഹായം ലഭിച്ചതിനെ തുടർന്ന് കോട്ടയത്ത് പ്രവർത്തിക്കുന്ന രണ്ടു സ്ത്രീകളാണ് പ്രതിയെ ജാമ്യത്തില്‍ എടുത്തത്. ഇവർ ഇത്തരത്തില്‍ പ്രതികളെ ജാമ്യത്തില്‍ ഇറക്കാൻ സാഹയിക്കുന്ന ആളുകളാണ്.
കാമുകി ഉപേക്ഷിച്ചതും പ്രകോപനം
അഞ്ചരമാസം ജയിലില്‍ കഴിഞ്ഞതും ഇക്കാലയളവില്‍ അമിത്തിനോടൊപ്പം ഉണ്ടായിരുന്ന സ്ത്രീ ഇയാളെ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതു അമിത്തില്‍ പക ഉണ്ടാക്കി. തുടർന്നായിരുന്നു ആസൂത്രിമായ കൊലപാതകം. വിജയകുമാറിന്റെ ഫോണും സിസിടിവിയുടെ ഡിവിആറും പ്രതി എടുത്തിരുന്നു. ഇവ എന്താണ് ചെയ്തത് എന്ന കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്. ദമ്ബതികളുടെ മകന്റെ മരവുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളില്‍ അമിത്തിന് ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.കേരളാ പോലീസില്‍ വിശ്വസിച്ച എല്ലാവരോടും നന്ദി ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

















