പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച്‌ വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍. മലപ്പുറം തിരൂരിലാണ് യുവതി പോക്സോ കേസില്‍ അറസ്റ്റിലായത്. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30) അറസ്റ്റിലായത്.

യുവതിയുടെ ഭർത്താവിന്‍റെ അറിവോടെയായിരുന്നു പതിനഞ്ചുകാരനെ പീഡിപ്പിച്ചത്യുവതിയുടെ ഭർത്താവ് സാബിക് ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. സംഭവത്തില്‍ യുവതി അറസ്റ്റിലായതിന് പിന്നാലെ തിരൂർ ബിപി അങ്ങാടി സ്വദേശി സാബിക് ഒളിവില്‍ പോയി. സാബികും സത്യഭാമയും ലഹരിക്ക് അടിമപ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. 15കാരനും ലഹരി കൊടുക്കാൻ ശ്രമിച്ചു. ലൈംഗികമായി പീഡിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി 15കാരനില്‍ നിന്ന് പണം വാങ്ങിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനുപുറമെ സ്ത്രീകളുടെ നഗ്‌ന വീഡിയോ എടുത്തുതരാനും ആവശ്യപ്പെട്ടു. സംഭവത്തില്‍ പതിനഞ്ചുകാരന്‍റെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. തിരൂർ പൊലീസാണ് യുവതിയെ പിടികൂടിയത്. യുവാവിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. 2021 മുതല്‍ ഇതുവരെയായി പലസമയങ്ങളിലായി ഭീഷണിപ്പെടുത്തി മയക്കുമരുന്ന് ഉള്‍പ്പെടെ കടത്താൻ ഉപയോഗിച്ചിരുന്നതായാണ് പരാതി. ബ്ലാക്ക് മെയിലില്‍ സഹിക്കാൻ കഴിയാതെ വന്നതോടെയാണ് 19കാരനായ യുവാവ് പൊലീസില്‍ പരാതി നല്‍കിയത്. തന്‍റെ 15 ാം വയസ് മുതല്‍ നാലു വര്‍ഷത്തോളം ഇത്തരത്തില്‍ ഭീഷണി തുടര്‍ന്നായാണ് പരാതി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക