നമ്മുടെ നാട്ടില്‍ ഏറെ പ്രചാരമുള്ള ഫുഡ് കോംബിനേഷനാണ് പഴംപൊരിയും ബീഫും. നാട്ടിൻപുറങ്ങളിലും നഗരപ്രദേശങ്ങളിലും ഒരുപോലെ ലഭ്യമാകുന്നവിധത്തില്‍ ഈ ഭക്ഷണത്തിന്റെ ജനപ്രീതി വളർന്നിരിക്കുകയാണ്. സോഷ്യല്‍മീഡിയയിലും ഫുഡ് വ്ളോഗുകളിലും പ്രത്യക്ഷപ്പെട്ട് ആളുകള്‍ക്കിടയില്‍ വൈറലായ വിഭവമാണിത്.
പഴംപൊരിയും ബീഫും കഴിക്കാനായി പാലായ്ക്കടുത്തുള്ള കടയിലെത്തിയതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് ചലച്ചിത്ര താരവും നർത്തകിയുമായ നവ്യാ നായർ. മാതാപിതാക്കള്‍ക്കും മകനും സഹോദരനുമൊപ്പം ഭക്ഷണം കഴിക്കാനെത്തിയ കടയിലെ വീഡിയോയാണ് നവ്യ ഷെയർ ചെയ്തത്.

















