കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ഇളകി വീണ് നാല് വയസുകാരൻ മരിച്ച സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തി വനം മന്ത്രി എ കെ ശശീന്ദ്രൻ.സംഭവത്തില്‍ ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വെട്ടറില്‍ നിന്നും അടിയന്തര റിപ്പോര്‍ട്ട് തേടി.

അപകടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അപകട സാധ്യത ഉണ്ടെന്ന് അറിഞ്ഞിട്ടും വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ല എന്നും, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഉച്ചയ്ക്ക് 12 മണിയോടെയാണ് കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ മറിഞ്ഞ് വീണ് നാല് വയസുകാരൻ മരിച്ചത്. കുടുംബത്തോടൊപ്പം ആനകളെ കാണാനായി ഇന്ന് രാവിലെയാണ് കുട്ടി ഇവിടെ എത്തിയത്. ഗാ‍‍ർഡനില്‍ കോണ്‍ക്രീറ്റ് തൂണിനോട് ചേ‍ർന്ന് നിന്ന് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ തൂണ്‍ മറിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു.

അപകടം നടന്ന ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പോലീസും വനംവകുപ്പും പരിശോധന നടത്തും. വനംവകുപ്പ് അധികൃതരാണ് കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അവധി ദിവസമായതിനാല്‍ ക്ഷേത്രം ദര്‍ശനത്തിന് ശേഷം കുട്ടിയുടെ കുടുംബം ആനക്കൂട് സന്ദര്‍ശിക്കാന്‍ കോന്നിയിലെത്തിയതായിരുന്നു. ഇതിനിടെ യാണ് ദാരുണമായ സംഭവം നടന്നത്.

സംഭവത്തെത്തുടർന്ന് കോന്നി ആനക്കൂട് താല്‍ക്കാലികമായി അടച്ചു. കാലപഴക്കം കൊണ്ടാണോ തൂണ്‍ ഇളകി വീണതെന്ന് പരിശോധിക്കേണ്ടതുണ്ട്. മുമ്ബ് അതിരുകളായി ഉപയോഗിച്ചിരുന്ന തൂണുകള്‍ സൗന്ദര്യവല്‍ക്കരണം നടത്തി നടപ്പാതയുടെ വശത്ത് തന്നെ നിലനിർത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക