ലഹരി ഉപയോഗിച്ച് നടി വിൻസി അലോഷ്യസിനെതിരെ മോശമായി പെരുമാറിയെന്ന് ആരോപണം നേരിടുന്ന നടൻ ഷൈൻ ടോം ചാക്കോയെ വിമർശിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. നടനില്‍ നിന്ന് തനിക്കും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും വെളിപ്പെടുത്തുകയാണ് അവർ.
‘ഒരിക്കല്‍ ഈ നടന്റെ ലീലാവിലാസങ്ങള്‍ വിളിച്ചുപറഞ്ഞപ്പോള്‍ അകത്തളത്തിലിരുന്ന പല പ്രമുഖരും ആദ്യം അഭിനന്തിച്ചു. തൊട്ടുപിന്നാലെ എന്നെ കുറ്റക്കാരിയാക്കി എനിക്ക് നേരെ വിരല്‍ ചൂണ്ടി. എന്റെ സിനിമയുടെ കാര്യം ഞാൻ നോക്കുമെന്നും തന്നോട് മാപ്പ് പറയണമെന്നും ആ നടനും കുടുംബവും സംവിധായകനും ആവശ്യപ്പെട്ടു. എന്നാല്‍ ഞാൻ നിലപാടില്‍ ഉറച്ചുനിന്നു.
എന്നെ പിന്തുണച്ചത് ആ നടി മാത്രമായിരുന്നു( അനുവാദില്ലാതെ പേര് പറയുന്നില്ല) ആ സിനിമ പൂർത്തിയാക്കി. അടുത്ത കാലത്ത് ഐഫ അവാർഡിന് ദുബായിലെത്തിയപ്പോഴും ഈ നടന്റെ വികൃതികള്‍ നേരിട്ട് കണ്ടു. സിനിമയില്‍ ഇവൻ കാട്ടിക്കൂട്ടുന്ന തോന്ന്യാസം നേരില്‍ കണ്ടതാണ് ഞാനും എന്റെ സഹപ്രവർത്തകരും. ഏത് അർത്ഥത്തിലാണ് ഇവൻ നല്ല നടൻ ആവുന്നേ? ഇയാളുടെ സിനിമകള്‍ ഒരേ ടൈപ്പ് അല്ലേ. വെള്ള പൂശാൻ ചിലർ’.

















