വ്യാജ ട്രേഡിംഗ് ആപ്പ് ഉപയോഗിച്ചുള്ള തട്ടിപ്പില്‍ ഡോക്ടർക്കും വീട്ടമ്മയ്‌ക്കും നഷ്ടമായത് കോടികള്‍. തിരുവമ്ബാടി സ്വദേശിയായ ഡോക്ടറും കൊയിലാണ്ടി സ്വദേശിനിയായ വീട്ടമ്മയും ആണ് സൈബർ തട്ടിപ്പിന് ഇരയായത്. സംഭവത്തില്‍ കോഴിക്കോട് റൂറല്‍ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡോക്ടറുടെ 1.25 കോടിയും വീട്ടമ്മയുടെ 23 ലക്ഷം രൂപയുമാണ് നഷ്ടമായത്. വ്യാജമായി നിർമ്മിച്ച കമ്ബനികളുടെ പ്രതിനിധികളാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെടുത്തി സ്റ്റോക്ക് ട്രേഡിംഗ് ഇൻവെസ്റ്റ്മെൻറുകളെകുറിച്ച്‌ ക്ലാസ്സുകളെടുക്കുകയും തുടർന്ന് ചെറിയ തുകകള്‍ നിക്ഷേപിച്ച്‌ ചെറിയ ലാഭം നല്‍കി വിശ്വാസം പിടിച്ചു പറ്റി പരാതിക്കാരില്‍ നിന്നും വലിയ തുകകള്‍ കൈക്കലാക്കുകയായിരുന്നു. പൊലീസിൻെറ പ്രാഥമിക അന്വേഷണത്തില്‍ തമിഴ്നാട്, മഹാരാഷ്‌ട്ര. പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ബാങ്ക് എക്കൗണ്ടുകളിലേക്കാണ് കൂടുതല്‍ ട്രാൻസ്ഫറായിട്ടുള്ളതെന്ന് സമാനമായതുമായ മനസിലായിട്ടുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക