അയർക്കുന്നത് അഡ്വക്കേറ്റ് ജിസ്മോൾ തോമസ് മക്കൾക്കൊപ്പം ആറ്റിൽ ചാടി ജീവനൊടുക്കിയ സംഭവം കേരളത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. ഉയർന്ന വിദ്യാഭ്യാസവും പഞ്ചായത്ത് അധ്യക്ഷ ഉൾപ്പെടെയുള്ള പദവികൾ വഹിച്ച പ്രവർത്തി പരിചയവും, സാമ്പത്തിക സുരക്ഷിതത്വവും എല്ലാം ഉള്ള ഒരു യുവതി ഇത്തരം ഒരു കടുത്ത തീരുമാനം എടുക്കുവാനുള്ള കാരണങ്ങൾ ഇപ്പോഴും ദുരൂഹമാണ്. ഇതിനിടയിൽ ഏതുവിധേനയും ജീവനൊടുക്കണമെന്ന നിശ്ചയദാർഢ്യത്തോടെയാണ് ജിസ്മോള്‍ മരണത്തിലേക്ക് നടന്ന് അടുത്തത് എന്ന സൂചനകളാണ് പുറത്തുവരുന്നത്.

ഫാനിൽ ഷാൾ കുരുക്കിയ നിലയിൽ, തറയിൽ രക്ത തുള്ളികളും, ഛർദ്ദിയും

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവരുടെ വീടിനുള്ളിൽ പരിശോധിച്ചപ്പോൾ തറയിൽ രക്തത്തുള്ളികളും ഛർദിയുടെ അവശിഷ്ടങ്ങളും കാണാനായി എന്നാണ് സംഭവസ്ഥലത്ത് എത്തിയ നാട്ടുകാർ വ്യക്തമാക്കുന്നത്. ഷാൾ കുരുക്കിയ ഫാനിന്റെ ലീഫ് വളഞ്ഞിരിക്കുന്ന നിലയിൽ കാണപ്പെട്ടു എന്നും ഇവർ പറയുന്നു. പലവിധത്തിൽ ജീവനൊടുക്കാൻ ശ്രമിച്ചതിനു ശേഷം മരണം ഉറപ്പിക്കുവാൻ ആയിട്ടാവണം ജിസ്മോൾ വീട് പൂട്ടി താക്കോൽ മാറ്റിനടിയിൽ വച്ചശേഷം കുഞ്ഞുങ്ങളെയുമായി സ്കൂട്ടറിൽ പുറപ്പെട്ട് ആറ്റിൽ ചാടി ജീവനൊടുക്കിയത് എന്നാണ് നിഗമനം.

സാമ്പത്തിക സുരക്ഷിതത്വമുള്ള കുടുംബവും, ഉന്നത വിദ്യാഭ്യാസവും ഭരണപരിചയവും ഉള്ള യുവതിയും

യുവതിയുടെ കുടുംബവും ഭർത്താവിൻറെ കുടുംബവും ഉയർന്ന സാമ്പത്തിക പശ്ചാത്തലം ഉള്ളവരണ്. അഭിഭാഷക, പഞ്ചായത്ത് പ്രസിഡൻറ് എന്നീ നിലകളിലുള്ള പ്രവർത്തി പരിചയവും ലോക വിവരമുള്ള ആളാണ് അഡ്വക്കേറ്റ് ജിസ്മോൾ. അതിനാൽ തന്നെ ബാലിശമായ കുടുംബ പ്രശ്നങ്ങളുടെ പേരിൽ ഇവർ ജീവനൊടുക്കേണ്ട കാര്യമില്ല എന്നാണ് നിഗമനം. അഡ്വക്കേറ്റ് ജിസ്മോളുടെ പേരിൽ ഒരു പെട്രോൾ പമ്പ് ആരംഭിക്കുവാനുള്ള അനുവാദം ലഭിച്ചിരിക്കുകയായിരുന്നു എന്നും റിപ്പോർട്ട് ഉണ്ട്.

കോട്ടയത്തെ കൂട്ട ആത്മഹത്യകൾ

കൗമാരക്കാരായ പെൺമക്കൾക്കൊപ്പം ഷൈനി എന്ന യുവതി ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിന്റെ അലയൊലികൾ അടങ്ങുന്നതിനു മുന്നേയാണ് കോട്ടയത്ത് മറ്റൊരു ഞെട്ടിക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. ജീവിത പ്രതിസന്ധികളിൽ തളരുമ്പോൾ മക്കളെയും ചേർത്തുപിടിച്ച് ആത്മഹത്യയിൽ അഭയം തേടാൻ സ്ത്രീകളെ പ്രേരിപ്പിക്കുന്ന പ്രവണതയെ കുറിച്ച് ചിന്തിക്കുമ്പോൾ സമൂഹവും കുടുംബബന്ധങ്ങളും ഓഡിറ്റിങ്ങിന് വിധേയമാകേണ്ടതുണ്ട്. പ്രതിസന്ധികളെ പൊരുതി തോൽപ്പിക്കുന്നതിന് പകരം ജീവനൊടുക്കിയതും മക്കളുടെ ജീവൻ എടുത്തതും ഭേദപ്പെട്ട വിദ്യാഭ്യാസ പശ്ചാത്തലമുള്ള അമ്മമാരാണ് എന്നതും ഇവിടെ പരിഗണന വിഷയമാക്കേണ്ടതാണ്.

ഷൈനിയുടെ കാര്യത്തിൽ ഭർത്താവിന്റെ കുടുംബത്തിൽ നിന്നും സ്വന്തം കുടുംബത്തിൽ നിന്നും നേരിട്ട ഒറ്റപ്പെടുത്തലുകൾ അവരെ തളർത്തിയിട്ടുണ്ടാവാമെങ്കിലും അഡ്വക്കേറ്റ് ജിസ്മോളുടെ കാര്യത്തിൽ സ്വന്തം കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുത്തലുകളോ കുറ്റപ്പെടുത്തലുകളോ നേരിടുന്ന സാഹചര്യം ഒരിക്കലും ഉണ്ടാവില്ല എന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ദമ്പതികൾക്കിടയിൽ കാര്യമായ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകളിൽ സൂചനകൾ ഇല്ല. അതിനാൽ തന്നെ ആത്മഹത്യയുടെ കാരണങ്ങൾ ദുരൂഹമാണ് എന്ന് പറയേണ്ടിവരും

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക