അഭിമുഖങ്ങളിലൂടെയും മറ്റു പ്രമോഷൻ പരിപാടികളിലൂടെയും സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന താരമാണ് ധ്യാൻ ശ്രീനിവാസൻ.ഇപ്പോള്‍ നടന്റെ പുതിയ സിനിമയുടെ പൂജ ചടങ്ങിലെ വീഡിയോ ശ്രദ്ധ നേടുകയാണ്. അതിന് കാരണം മറ്റൊന്നുമല്ല, പൂജ ചടങ്ങിനെത്തിയ മാധ്യമങ്ങള്‍ക്ക് താരം വിഷു കൈനീട്ടം നല്‍കി എന്നതാണ്.

ധ്യാൻ തന്നെ രചന നിർവഹിക്കുന്ന പുതിയ സിനിമയുടെ പൂജ ചടങ്ങിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഒരാള്‍ക്ക് 500 രൂപ എന്ന നിലയില്‍ 15000 രൂപയാണ് നടൻ നല്‍കിയത്. ഇതിന്റെ സ്ക്രീൻഷോട്ട് ഉള്‍പ്പെടുന്ന വീഡിയോയാണ് പങ്കുവെച്ചിരിക്കുന്നത്. വിഷുവായിട്ടും സിനിമയുടെ പൂജ കവര്‍ ചെയ്യാനെത്തിയതിന് നന്ദിയുണ്ടെന്നും ധ്യാന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്ന സിനിമയാണ് നടന്റേതായി റിലീസ് കാത്ത് നില്‍ക്കുന്നത്. മെയ് 16 ന് റിലീസ് ചെയ്യുന്ന സിനിമ നവാഗതരായ ഇന്ദ്രനീല്‍ ഗോപീകൃഷ്ണൻ- രാഹുല്‍ ജി എന്നിവർ ചേർന്നാണ് സംവിധാനം ചെയ്യുന്നത്. മിന്നല്‍ മുരളി എന്ന ചിത്രത്തിലൂടെ വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ആരംഭിച്ച വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. കോട്ടയം നസീർ, സീമ ജി നായർ, റോണി ഡേവിഡ്, അമീൻ, നിഹാല്‍ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ്, കലാഭവൻ നവാസ്, നിർമ്മല്‍ പാലാഴി, ജോസി സിജോ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക