കോട്ടയത്തെ ഞെട്ടിച്ച് യുവതിയുടെയും മക്കളുടെയും ആത്മഹത്യ. അയർക്കുന്നം നീറിക്കാട് പള്ളിക്ക് സമീപം താമസക്കാരൻ ആയ ജിമ്മിയുടെ ഭാര്യ ജിസ്മോൾ തോമസും, ദമ്പതികളുടെ അഞ്ചും ഒന്നും വയസ്സ് വീതം പ്രായമുള്ള മക്കളും ആണ് മരണമടഞ്ഞത്. ജിസ്മോൾ കോൺഗ്രസ് പ്രതിനിധിയായി മുത്തോലി പഞ്ചായത്തിന്റെ അധ്യക്ഷപദവി അലങ്കരിച്ചിട്ടുണ്ട്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്

വീട്ടിൽ വച്ച് നടത്തിയ ആത്മഹത്യാശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് മക്കളെയുമായി സ്കൂട്ടറിൽ പുറപ്പെട്ട് ആറ്റിൽ ചാടി ജീവനോടുക്കിയത് എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. യുവതി വീട്ടിൽ വച്ച് കൈത്തണ്ട മുറിച്ചിരുന്നു എന്നും മക്കൾക്ക് വിഷം നൽകിയിരുന്നു എന്നും സംശയം ഉടലെടുത്തിട്ടുണ്ട്. ഛർദിയുടെ അവശിഷ്ടങ്ങളും രക്തത്തുള്ളികളും വീട്ടിൽ കാണാവുന്നതാണെന്ന് ദൃസാക്ഷികൾ സ്ഥിരീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജിസ്മോൾ തോമസ് പാലാ വള്ളിച്ചിറ സ്വദേശിനിയാണ്. നീറികാട് സ്വദേശിയായ ഭർത്താവ് ജിമ്മി കാരിത്താസ് ആശുപത്രിയിലെ ജീവനക്കാരനാണ്. ജിസ്മോളുടെ അമ്മ മുത്തോലി പഞ്ചായത്ത് അംഗമായിരിക്കെ വാഹനാപകടത്തിൽ മരണമടഞ്ഞതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാണ് യുവതി പഞ്ചായത്ത് മെമ്പർ ആയതും പിന്നീട് അധ്യക്ഷയായതും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക