പതിനേഴ് വയസുകാരി പെണ്‍കുട്ടിയെ പത്തനംതിട്ട വെള്ളിക്കുളത്ത് നിന്ന് കാണാതായി. മദ്ധ്യപ്രദേശ് സ്വദേശിയായ ഗംഗാറാം റാവത്ത് എന്ന അന്യസംസ്ഥാന തൊഴിലാളിയുടെ മകള്‍ റോഷ്‌നി റാവത്തിനെയാണ് കാണാതായത്.കാലങ്ങളായി കേരളത്തില്‍ ജോലി ചെയ്യുന്ന ഗംഗാറാം കുടുംബസമേതമാണ് പത്തനംതിട്ടയില്‍ കഴിയുന്നത്.

കുട്ടിക്കാലം മുതല്‍ റോഷ്‌നി പഠിച്ചതും വളര്‍ന്നതും കേരളത്തിലാണ്. പ്ലസ് ടു പരീക്ഷ എഴുതി ഫലത്തിനായി കാത്തിരിക്കുകയാണ് റോഷ്‌നി റാവത്ത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകള്‍ നന്നായി സംസാരിക്കുന്ന വ്യക്തിയാണ് റോഷ്‌നി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വ്യാഴാഴ്ച രാവിലെ മുതലാണ് പെണ്‍കുട്ടിയെ കാണാതായതെന്ന് ബന്ധുക്കള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കാണാതാകുമ്ബോള്‍ കറുപ്പില്‍ വെളുത്ത കള്ളികളുള്ള ഷര്‍ട്ടാണ് റോഷ്‌നി ധരിച്ചിരുന്നത്. കുട്ടി തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ കയറി പോയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പെണ്‍കുട്ടിയെ കാണുന്നവര്‍ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക