ആരോഗ്യ മന്ത്രി വീണാ ജോർജിന് പിന്നാലെ സമൂഹ മാധ്യങ്ങളില്‍ ചർച്ചയായിരിക്കുന്നത് ഇപ്പോള്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയെ കാണാൻ പോയപ്പോള്‍ മന്ത്രി വീണാ ജോർജ് ധരിച്ച ബാഗിനെക്കുറിച്ചായിരുന്നു ചർച്ചയെങ്കില്‍, വിഡി സതീശൻറെ ഷൂസാണ് ഇപ്പോഴത്തെ വിഷയം. സമൂഹ മാധ്യമങ്ങളിലാകെ ചൂടേറിയ ചർച്ചയാണ് നടക്കുന്നത്.

ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന എഐസിസി സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിതാണ് വി ഡി സതീശൻ. ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഷൂ വൈറലാവുന്നത്. വിഡി സതീശൻ ‘ക്ലൗഡ് ടില്‍റ്റി’ന്റെ വിലയേറിയ ഷൂസാണ് ധരിച്ചതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചർച്ചയില്‍ പങ്കെടുക്കുന്ന ചിലർ കണ്ടെത്തിയിരിക്കുന്നത്. ഷൂ ചർച്ചയ്ക്ക് ചൂട്പിടിച്ചപ്പോള്‍ ചിലരാകട്ടെ ഇതിന്റെ വില ഓണ്‍ലൈനില്‍ തപ്പി മൂന്ന് ലക്ഷം രൂപയാണ് കണ്ടെത്തി. ചിലർ ഫോട്ടോയും വിലയും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘വീണയുടെ ബാഗ് കണ്ടവർ സതീശന്റെ ഷൂ കാണാതെ പോകുന്നത് എങ്ങിനെ..? 70,000 രൂപ ശമ്ബളം വാങ്ങുന്ന സതീശൻ ഒരു പ്രോഗ്രാമിന് പോകാൻ 3 ലക്ഷത്തിന്റെ ഷൂ വാങ്ങുന്നത് എന്തിന്? അതിനും മാത്രം എവിടുന്നാണ് ഇത്രേം പണം വരുന്നത്? തുടങ്ങി വലിയ ചോദ്യങ്ങളും ഇടത് പ്രൊഫൈലുകൾ ഉയർത്തുന്നുണ്ട്. വ്യാജനാണെങ്കില്‍ കമ്ബനിക്ക് സതീശനെതീരെ കേസ് കൊടുക്കാം. പിഴ അടക്കേണ്ടി വന്നേക്കും’ തുടങ്ങി വേറെയുമുണ്ട് സോഷ്യല്‍ മീഡിയയിയലെ ഇടതന്മാരുടെ കമൻറുകള്‍.

‘ഈ ഷൂവിന്റെ ചിത്രം കാണിച്ച്‌ കമ്മികള്‍ സതീശനെ പരിഹസിക്കുന്നത് അത്ര നല്ലതല്ല. തനിക്ക് പാകമല്ലാത്തതിനാല്‍ രാഹുല്‍ജിയാവും സതീശന് ഈ ഷൂ കൊടുത്തത്!, അല്ലാതെ ഇത്ര വിലയുള്ള ഷൂ വാങ്ങാൻ സതീശന് പിരാന്തുണ്ടോ?’ …. തുടങ്ങിയ കമന്റുകളും സമൂഹ മാധ്യമങ്ങളില്‍ ഇവർ ഉയർത്തുന്നുണ്ട്.ഡല്‍ഹിയിലേക്ക് പോയപ്പോള്‍ വീണാ ജോർജ് ധരിച്ച കറുത്ത ബാഗ് എംപോറിയോ അർമാനി എന്നെഴുതിയത് കണ്ടതിനെ തുടർന്നായിരുന്നു ബ്രാണ്ടിന്റേതാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യം ചർച്ചകൾ ഉയർന്നത്. ആശാന്മാർക്ക് ശമ്പളം കൊടുക്കാത്ത വീണ ജോർജ് ഉപയോഗിക്കുന്ന ആഡംബര ബാഗ് എന്ന പശ്ചാത്തലത്തിൽ ആയിരുന്നു ഈ ചർച്ചകൾ ചൂടുപിടിച്ചത്. വളരെ വില കൂടിയ ആക്സസറീസ് ബ്രാൻഡ് ആണ്എംപോറിയോ അർമാനി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക