ആക്ഷൻ ഹീറോ ബിജു 2 സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് പണം തട്ടിയെന്ന കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടൻ നിവിൻ പോളിക്കും സംവിധായകൻ എബ്രിഡ് ഷൈനും തലയോലപ്പറമ്ബ് പോലീസ് നോട്ടീസ് അയച്ചു.1.95 കോടി രൂപ തട്ടിയെടുത്തെന്ന മഹാവീര്യർ ചിത്രത്തിന്‍റെ സഹനിർമാതാവ് പിഎസ് ഷംനാസിന്‍റെ പരാതിയില്‍ നേരത്തെ വഞ്ചന കുറ്റത്തിന് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു.

സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് ഷംനാസില്‍ നിന്ന് പണം വാങ്ങിയിരുന്നുവെന്നാണ് ആരോപണം. 2024 ഏപ്രിലില്‍ സിനിമ നിർമാണത്തിനായി ഒരു കോടി 90 ലക്ഷം രൂപ കൈമാറിയതായും പരാതിക്കാരൻ പറയുന്നു. പിന്നീട് അഭിപ്രായ ഭിന്നതയെത്തുടർന്ന് ഷംനാസുമായുള്ള കരാർ മറച്ചു വച്ച്‌ മറ്റൊരു സ്ഥാപനത്തിന് വിതരണാവകാശം നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിവിൻ പോളിയുടെ പോളി ജൂനിയർ എന്ന കമ്ബനിയാണ് മുൻകൂറായി കൈപറ്റിയെന്നും പരാതിയില്‍ പറയുന്നു. 406,420, 34 വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഞ്ച് കോടി രൂപയ്ക്കാണ് വിതരണാവകാശം മറ്റൊരു കമ്ബനിക്ക് നല്‍കിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക