കോട്ടയത്തെ പ്രധാന പാതകളായ ഹൃദയത്തിലൂടെ കടന്നുപോകുന്ന കെ കെ റോഡിന്റെയും, എം സി റോഡിന്റെയും വികസനത്തിന് പലപ്പോഴും വിഘാതമാകുന്നത് റോഡിനോട് ചേർന്നിരിക്കുന്ന കൂറ്റൻ കെട്ടിടങ്ങളാണ്. ഫുട്പാത്തിനോട് ചേർന്നിരിക്കുന്ന ഇത്തരം വ്യാപാരസമുച്ചയങ്ങൾക്ക് പതിറ്റാണ്ടുകൾ മുമ്പേ മുനിസിപ്പാലിറ്റി നമ്പരും നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടങ്ങളിൽ റോഡ് വികസനത്തിനുള്ള സാധ്യതകൾ പരിപൂർണ്ണമായി അടഞ്ഞിരിക്കുകയാണ്.

നഗര ഹൃദയത്തിൽ കെ കെ റോഡിനോട് ചേർന്നും, തിരുനക്കര മൈതാനത്തിന് ചുറ്റുവട്ടത്തുമായി പല വ്യാപാര സ്ഥാപനങ്ങളുടെയും വസ്തുവകകൾ ഇപ്പോൾ ഒരു പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് വാങ്ങി കൂട്ടുകയാണ് എന്ന് റിപ്പോർട്ടുകൾ ഉണ്ട്. ഇവിടെയൊക്കെ മതിയായ സെറ്റ് ബാക്കില്ലാതെ കൂറ്റൻ വ്യാപാരസമുച്ചയങ്ങൾ ഉയർന്നാൽ അത് തടസ്സപ്പെടുത്തുക കോട്ടയം നഗരത്തിന്റെ റോഡ് വികസന സാധ്യതകളെയാണ്. പഴയ കെട്ടിടങ്ങളുടെ മുൻഭാഗം അങ്ങനെ തന്നെ നിലനിർത്തിയാണ് പലപ്പോഴും ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് എന്നതിനാൽ നിയമത്തിലെ പഴുതകൾ ഉപയോഗിച്ച് വൻകിട കെട്ടിടങ്ങളുടെ നിർമ്മാണം പഴയ കെട്ടിടങ്ങളുടെ പുനരുദ്ധാരണം ആയി ചിത്രീകരിക്കപ്പെടുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ദേശീയപാതകൾ പോലും വൺവേ ആയ കോട്ടയം നഗരം

കോട്ടയം ജനറൽ ആശുപത്രിയുടെ മുന്നിൽ നിന്ന് തിരുനക്കര മൈതാനം വരെയും, ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് വരുമ്പോൾ സെൻട്രൽ ജംഗ്ഷൻ മുതൽ ഗാന്ധി സ്ക്വയറും കടന്ന് മുനിസിപ്പൽ ഓഫീസിന് മുന്നിലുള്ള ഭാഗം വരെയും കെ കെ റോഡിലും, എംസി റോഡിൽ തിരുനക്കര മൈതാനത്തിനും കെഎസ്ആർടിസി ബസ്റ്റാന്റിനും സമാന്തരമായി ടിബി റോഡിലൂടെയും വൺവേ ഗതാഗതം ഏർപ്പെടുത്തിയിരിക്കുന്നത് നഗരത്തിന്റെ വികസന വ്യാപാര വാണിജ്യ സാധ്യതകൾക്ക് വലിയ തിരിച്ചടിയാണ്. ഇങ്ങനെ നഗരം ഹൃദയത്തിൽ തന്നെ വൺവേ ഏർപ്പെടുത്തേണ്ട ഗതികേട് ഒരുപക്ഷേ കോട്ടയത്ത് മാത്രമായിരിക്കും കേരളത്തിൽ കാണാൻ കഴിയുക.

എല്ലാ റോഡിലും ഷോറൂം, വൺവേ വിഷയമല്ല

നഗരത്തിലെ ഗതാഗത ക്രമീകരണങ്ങളും വൺവേകളും വിഷയമല്ലാത്ത ഏതെങ്കിലും വ്യാപാരി ഉണ്ടെങ്കിൽ അതും ഈ ജ്വല്ലറി ശൃംഖല തന്നെയാണ്. എല്ലാ ദിശയിലും ഇവർക്ക് ഷോറൂമുകൾ ഉണ്ട്. ഇതിൽ പല ഷോറൂമുകളും സ്ഥിതി ചെയ്യുന്നത് നിസ്സാര വാടകയ്ക്ക് സംഘടിപ്പിച്ചെടുത്ത കോട്ടയം മുനിസിപ്പാലിറ്റിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലാണ് എന്നതിനാൽ വാടക ഇനത്തിലും ഇവർക്ക് നഷ്ടമൊന്നുമില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക