കണ്ണൂർ തളിപ്പറമ്ബില്‍ രണ്ട് യുവതികൾ ഉൾപ്പെടെ നാലാം സംഘം എംഡിഎംഎയുമായി പിടിയിലായ സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഇവർ ദിവസങ്ങളായി ലോഡ്ജില്‍ മുറിയെടുത്ത് ലഹരി ഉപയോഗിച്ച് വരികയായിരുന്നു. മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ്, വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷില്‍, ഇരിക്കൂർ സ്വദേശി റഫീന, കണ്ണൂർ സ്വദേശി ജസീന എന്നിവരാണ് പിടിയിലായത്.

സുഹൃത്തിന്റെ വീട്ടിലാണ് എന്നാണ് യുവതികള്‍ മാതാപിതാക്കളോട് പറഞ്ഞിരുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. പല സ്ഥലങ്ങളിലായി മുറി എടുത്ത് ദിവസങ്ങളായി തുടർച്ചയായി സംഘം ലഹരി ഉപയോഗിച്ച്‌ വരികയായിരുന്നുവെന്നും എക്സൈസ് അധികൃതർ വ്യക്തമാക്കി. വീട്ടില്‍ നിന്ന് വിളിക്കുമ്ബോള്‍ പരസ്പരം ഫോണ്‍ കൈമാറി കബളിപ്പിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പെരുന്നാള്‍ ആഘോഷിക്കാൻ സുഹൃത്തിൻറെ വീട്ടിലേക്ക് പോകുന്നു എന്നു വീടുകളില്‍ പറഞ്ഞാണ് യുവതികൾ പുറത്ത് ചാടിയത്. എക്സൈസ് ഉദ്യോഗസ്ഥർ വിളിക്കുമ്ബോഴാണ് ഇവർ ലോഡ്ജില്‍ ആയിരുന്നെന്ന് വീട്ടുകാർ അറിഞ്ഞത്. ഇവരില്‍നിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ടെസ്റ്റ് ട്യൂബുകളും സിറിഞ്ചുകളും എക്സൈസ് പിടികൂടി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക