രാഷ്ട്രീയത്തില്‍ പ്രവർത്തിക്കാൻ താല്‍പര്യമുണ്ടെന്ന് പിണറായി വിജയന്റെ ചെറുമകൻ ഇഷാന്റെ വാക്കുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുന്നു. റിപ്പോർട്ടർ ടിവിയോടാണ് പിണറായി വിജയന്റെ ചെറുമകൻ ഇഷാൻ മനസ്സുതുറന്നത്. ഇത് രണ്ടാമത്തെ പാർട്ടി കോണ്‍ഗ്രസിലാണ് പങ്കെടുക്കുന്നത്. കഴിഞ്ഞതവണ കണ്ണൂരില്‍ നടന്ന പാർട്ടി കോണ്‍ഗ്രസിലും പങ്കെടുത്തിരുന്നു. ഓർമയില്‍ നില്‍ക്കുന്ന ആദ്യത്തെ പാർട്ടി കോണ്‍ഗ്രസ് അതായിരുന്നുവെന്നും പറഞ്ഞു.
രാഷ്ട്രീയത്തിനോട് എങ്ങനെയാണെന്ന് ചോദ്യത്തിന് താല്‍പര്യമുണ്ടെന്നായിരുന്നു മറുപടി. “രാഷ്ട്രീയത്തില്‍ താല്‍പര്യമുണ്ട്.ഫാമിലി ബാക്ക് ഗ്രൗണ്ട് അങ്ങനെയായിതുകൊണ്ട് ചെറുതായി താല്‍പര്യമുണ്ട്. രാഷ്ട്രീയത്തില്‍ ചെറുതായി പ്രവർത്തിക്കുന്നുണ്ട്. ബാലസംഘത്തില്‍ മെമ്ബർഷിപ്പ് ഉണ്ട്”.-ഇഷാൻ പറഞ്ഞു.

















