
നവിമുംബൈ:ശ്രീനാരായണ ധർമ്മ പരിപാലനയോഗം 3884 -ാം നമ്പർ വാശി ശാഖയുടെ 9 -ാമത് ഗുരുദേവ പ്രതിഷ്ഠാ മഹോത്സവം 2025 ഏപ്രിൽ മാസം 03, 04, 05 (വ്യാഴം, വെള്ളി, ശനി) ദിവസങ്ങളിലായി നടക്കും.
ആദ്യദിനമായ ഇന്ന് വ്യാഴാഴ്ച പുലർച്ചെ അഷ്ടദ്രവ്യ മഹാഗണിപതി ഹോമത്തോടുകൂടി പൂജാദി കർമ്മങ്ങൾക്ക് തുടക്കം കുറിച്ചു. മഹാഗുരു പൂജ , ഗുരുപുഷ്പാഞ്ജലി ഗുരു ഭാഗവത പാരായണം , ഗുരുദേവ കൃതികളുടെ പാരായണം കൂടാതെ വൈകിട്ട് വിഷ്ണു ഉണ്ണികൃഷ്ണന്റെ കാർമ്മികത്വത്തിൽ സർവ്വൈശ്വര്യ പൂജയും രണ്ടാം ദിവസമായ ഏപ്രിൽ 4-വെള്ളിയാഴ്ച പുലർച്ചെ നട തുറക്കലിന് ശേഷം വിനീഷ് ശാന്തിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാഗുരു പൂജ , ഗുരു പുഷ്പാഞ്ജലി, ഗുരുദേവ കൃതികളുടെ പാരായണം, പറ നിറയ്ക്കൽ വഴിപാട്, കലശ പൂജ,ഹവനം, പഞ്ചഗവ്യം, കലശാഭിഷേകം, ഉച്ചപൂജ, തുടർന്ന് മഹാപ്രസാദത്തോടു കൂടി സമാപനം.