ജീവിതച്ചെലവേറിയ രാജ്യത്തെ നഗരങ്ങളില്‍ കൊച്ചിയ്‌ക്ക് 15-ാം സ്ഥാനം. മുംബയ്ക്കാണ് ഒന്നാം സ്ഥാനം. മാർച്ചില്‍ 27,265 .5 രൂപയായിരുന്നു കൊച്ചിയില്‍ മദ്ധ്യവർഗത്തിലെ ഒരാളുടെ ജീവിതച്ചെലവ്. തിരുവനന്തപുരത്തെ ചെലവ് കൊച്ചിയുടേതില്‍ നിന്ന് 3.3 ശതമാനം കുറവാണ്-26,445 രൂപ. അന്താരാഷ്ട്ര സ്വകാര്യ ഏജൻസി നടത്തിയ സർവേയില്‍ 19 നഗരങ്ങളുടെ പട്ടികയാണ് പുറത്തുവന്നത്. 29,102.4 രൂപയാണ് രാജ്യത്തെ ശരാശരി ചെലവ്.

ഉപഭോക്തൃ സംസ്ഥാനമായി മാറിയതാണ് കേരളത്തിലെ ജീവിതച്ചെലവ് കൂട്ടിയതെന്ന് നാട്ടിലെ സാമ്ബത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. 2011ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ജനസംഖ്യയുടെ 2.7 ശതമാനമാണ് കേരളത്തിലുള്ളത്. രാജ്യത്തുപയോഗിക്കുന്ന സാധന, സേവനങ്ങളുടെ 10 ശതമാനത്തിലധികവും കേരളത്തിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മാനദണ്ഡം ആഹാരം മുതല്‍ വീട്ടു വാടക വരെ

ആഹാരം, പലചരക്ക് സാധനം, പഴം, പച്ചക്കറി എന്നിവയുടെ വില, യാത്രാച്ചെലവ്, വൈദ്യുതി, വെള്ളം, ഇന്റർനെറ്റ്, മൊബൈല്‍ റീചാർജ്, ഫിറ്റ്നെസ് ക്ലബുകളിലെ നിരക്ക്, വിദ്യാഭ്യാസ ചെലവ്, വസ്ത്രം, ചെരിപ്പ്, വീട്ടുവാടക, വീടു വാങ്ങാനുള്ള ചെലവ്, ശമ്ബളം എന്നിവയെ അടിസ്ഥാനമാക്കിയായിരുന്നു സർവേ.

പ്രധാന നഗരങ്ങളും ജീവിതച്ചെലവും (രൂപയില്‍)

  • മുംബയ്:35,566.4
  • ബംഗളൂരു: 33,566
  • പൂനെ: 33,338.5
  • ന്യൂഡല്‍ഹി: 33,294.8
  • ഹൈദരാബാദ്: 32,280.5
  • അഹമ്മദാബാദ്: 32,018.6
  • ചെന്നൈ: 31,145.1
  • കൊല്‍ക്കത്ത: 29,669.8
  • ഭുവനേശ്വർ: 28,943.9
  • ചണ്ഡീഗർ: 28,616
  • കൊച്ചി: 27,265.5
  • കോയമ്ബത്തൂർ: 27,043.1

രാജ്യത്തെ ശരാശരി ചെലവ്: 29,102.4

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക