സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ ബിജെപിയില്‍ പിടിമുറുക്കി രാജീവ് ചന്ദ്രശേഖര്‍.പാര്‍ട്ടിയിലേക്കുള്ള ആദ്യ നിയമനം നടത്തിയിരിക്കുകയാണ് രാജീവ് ചന്ദ്രശേഖര്‍. യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറി അനൂപ് ആന്റണിക്ക് മീഡിയ, സോഷ്യല്‍ മീഡിയകളുടെ ചുമതല നല്‍കി. നേരത്തെയുണ്ടായിരുന്നവരെ വെട്ടിയാണ് ഈ നീക്കം.

നേരത്തെ സോഷ്യല്‍ മീഡിയ ജയശങ്കറും മീഡിയ സുവര്‍ണ പ്രസാദുമായിരുന്നു കൈകാര്യം ചെയ്തിരുന്നത്. ഇതില്‍ ജയശങ്കര്‍ മുരളീധരന്റെയും സുവര്‍ണ പ്രസാദ് കെ സുരേന്ദ്രന്റെയും വിശ്വസ്തരായിരുന്നു. എന്നാല്‍ ഇരുവരെയും നീക്കിയാണ് തന്റെ വിശ്വസ്തനായ അനൂപിന് രാജീവ് ചന്ദ്രശേഖര്‍ ചുമതല നല്‍കിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം സംസ്ഥാന ഭാരവാഹികളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. അതിന് മുൻപാണ് അനൂപ് ആന്റണിക്ക് ചുമതല നല്‍കിയിരിക്കുന്നത്. അനൂപ് ആന്റണി സംസ്ഥാന ഭാരവാഹിയാകുമെന്ന് സൂചനയുമുണ്ടായിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സുധീറാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. തിടുക്കത്തിലുള്ള ഈ നീക്കം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടുണ്ടെന്നാണ് വിവരം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക