കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം മറന്ന് മുതലാളിമാരുടെ വക്താവായി മാറിയിരിക്കുകയാണെന്ന ആരോപണവുമായി കെപിസിസി നിർവാഹ സമിതി അംഗം ടോമി കല്ലാനി. ആശാ പ്രവർത്തകരുടെ ജനാധിപത്യ സമരത്തോട് പിണറായി വിജയൻ സ്വീകരിക്കുന്ന നിഷേധാത്മക സമീപനം അദ്ദേഹത്തിൻറെ പ്രത്യയശാസ്ത്ര വ്യതിയാനത്തിനുള്ള ഏറ്റവും മികച്ച ഉദാഹരണമാണെന്നും ടോമി കല്ലാനി ചൂണ്ടിക്കാട്ടി.
വേതന വർദ്ധനവ് ആവശ്യപ്പെട്ട് സമരമുഖത്തുള്ള ആശാപ്രവർത്തകർക്ക് ഐക്യദാർഢ്യം അർപ്പിച്ച് പാലാ നഗരസഭയ്ക്ക് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാടന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുഡിഎഫ് നിയോജകമണ്ഡലം ചെയർമാനും പാലാ നഗരസഭ പ്രതിപക്ഷ നേതാവുമായ പ്രൊഫ. സതീശ് ചൊള്ളാനി, നേതാക്കളായ സാബു എബ്രഹാം, ബിജോയ് ഇടേട്ട്, ഷോജി ഗോപി, സന്തോഷ് മണർകാട്, വി സി പ്രിൻസ്, ആനി ബിജോയ്, ലിസിക്കുട്ടി മാത്യു, മായാ രാഹുൽ, അർജുൻ സാബു, രാഹുൽ പി എൻ ആർ, ബിനു അറക്കൽ, തോമസ് പുളിക്കൽ, കുര്യാച്ചൻ മഞ്ഞകുന്നേൽ, ജോർജുകുട്ടി ചെമ്പകശ്ശേരി, കുഞ്ഞുമോൻ പാലയ്ക്കൽ, ലീലാമ്മ തോമസ്, ബോബച്ചൻ, വിജയകുമാർ, അഡ്വ. എ എസ് തോമസ്, തുടങ്ങിയവർ സംസാരിച്ചു.
















