അഭിനയത്തേക്കാള്‍ ഡാൻസില്‍ സജീവമാകുന്ന നവ്യ നായരെ ആണ് ഇപ്പോള്‍ കാണാനാവുക. ഡാൻസ് പ്രോഗ്രാമുകളും തന്റെ നൃത്ത വിദ്യാലയമായ മാതംഗിയുടെ പ്രവർത്തനങ്ങളുമെല്ലാമായി തിരക്കിലാണ് നവ്യ നായർ.ഗുരുവായൂർ ഉത്സവ വേദിയില്‍ നവ്യ നൃത്തം അവതരിപ്പിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
നൃത്തത്തിനൊടുവില്‍ കൃഷ്ണ സ്തുതി കേട്ട് വികാരീതയായി കണ്ണീർ വാർക്കുന്ന നവ്യയെ വീഡിയോയില്‍ കാണാം. സാഷ്ടാംഗം പ്രണമിച്ചു നില്‍ക്കുകയാണ് നവ്യ. കണ്ണീരാല്‍ ഇടറി നില്‍ക്കുന്ന നവ്യയെ ആശ്വസിപ്പിക്കാനായി വേദിയ്ക്ക് അരികിലെത്തിയ ഒരു മുത്തശ്ശിയേയും വീഡിയോയില്‍ കാണാം. സെക്യൂരിറ്റി ജീവനക്കാരൻ ആ മുത്തശ്ശിയെ വേദിയ്ക്ക് അരികില്‍ നിന്നും മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും നവ്യയെ അടുത്തേക്ക് വിളിച്ച് അവിടെ തന്നെ നില്‍ക്കുകയാണ് മുത്തശ്ശി. നവ്യ മുത്തശ്ശിയ്ക്ക് അരികിലെത്തുമ്ബോള്‍ നവ്യയുടെ കൈകളില്‍ പിടിച്ച് കരയുകയാണ് അവർ.

















