
കൊല്ലം കടയ്‌ക്കല്‍ ദേവി ക്ഷേത്രത്തിലെ വിപ്ലവ ഗാനമേളയ്‌ക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. കടയ്‌ക്കല്‍ ക്ഷേത്രത്തില്‍ നടന്നത് അംഗീകരിക്കാൻ കഴിയാത്തതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.ഗാനമേളയുടെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കോടതി വിലയിരുത്തല്‍.ക്ഷേത്രോത്സവങ്ങളുടെ പവിത്രതയെ കളങ്കപ്പെടുത്തുന്ന ദേവസ്വം ബോർഡിന്റെ നടപടിയെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്.
ഭക്തരുടെ പണമാണ് ധൂർത്തടിച്ച് കളയുന്നത്. ക്ഷേത്രോത്സവങ്ങള്‍ തികച്ചും വ്യത്യസ്തമാണ്. ഭക്തിയുടെ കൂട്ടായ്മ കൂടിയാണ് ഉത്സവങ്ങള്‍. സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തില്‍ ഗാനമേള വയ്‌ക്കുന്നതെന്ന് കോടതി ചോദിച്ചു. ഇത്തരം പരിപാടികള്‍ കോളേജ് പൊലുള്ള ഇടങ്ങളില്‍ ആവാം. ക്ഷേത്രങ്ങള്‍ ഇത്തരം സംഭവങ്ങള്‍ക്കുള്ളതല്ല. ഇതാദ്യമായല്ലാ ഇത്തരം സംഭവം നടക്കുന്നത്. ചേർത്തലയിലെ ഒരു ക്ഷേത്രത്തിലും സമാന സംഭവം നടന്നിരുന്നു.