മാരക രോഗമായി കണക്കാക്കുന്ന ക്യാൻസർ ഉണ്ടാകുന്നതിന്റെ യഥാർത്ഥ കാരണം കണ്ടുപിടിച്ച്‌ ശാസ്ത്രലോകം. ഓരോ വർഷവും 1 .4 കോടി ജനങ്ങള്‍ ക്യാൻസർ ബാധിതരാകുകയും ഇതില്‍ പകുതിയില്‍ കൂടുതല്‍ പേര് മരണമടയുകയും ചെയ്യുന്നു.ഇതുവരെ ഈ രോഗം ബാധിക്കുന്നതിന്റെ യഥാർത്ഥ കാരണം ശാസ്ത്രലോകത്തിന് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.

മദ്യം, പുകയില ഉപയോഗം, തെറ്റായ ആഹാര ക്രമം, തെറ്റായ ജീവിത ശൈലി,അമിത സംഘർഷം ഇവയെല്ലാം ക്യാൻസർ ഉണ്ടാകാൻ കരണമാണെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍, ഏറ്റവും പുതിയ പഠനം അനുസരിച്ച്‌, ക്യാൻസർ ഉണ്ടാകുന്നതിന്റെ കാരണം ഡി എൻ എ യില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണെന്നാണ് കണ്ടെത്തല്‍. അനിയന്ത്രിത കോശ വളർച്ചക്ക് കാരണം ഡി എൻ എ യില്‍ ഉണ്ടാകുന്ന മാറ്റങ്ങളാണെന്നും അനാരോഗ്യമായ ഭക്ഷണ രീതികളാണ് ഇതിനു കാരണമെന്നും കണ്ടെത്തി. ലോകത്തിലെ 69 രാജ്യങ്ങളില്‍ നടന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ വിശകലനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രമുഖ മനഃശാസ്ത്ര വാരികയായ ജേർണല്‍ സയൻസിലാണ് ഇത് പ്രസിദ്ധീകരിച്ചത്. 66 ശതമാനം ഡി എൻ എ മാറ്റങ്ങളും ക്യാൻസറായി പരിണമിക്കുന്നതായാണ് പഠനം. ജോണ്‍സണ്‍ ഹോപ്കിൻസ് സർവകലാശാലയിലെ ക്രിസ്ത്യൻ തോമസെറ്റി, ഡോക്ടർ ബെർട്ട് വോഗള്‍ സേട്ടൈൻ എന്നിവരാണ് പഠന നേതൃത്വം നല്‍കിയത്. 32 ശതമാനം പുകവലിയും മറ്റു ജീവിത ശൈലിയും കാരണമായപ്പോള്‍ 29 ശതമാനം പേരില്‍ അന്തരീക്ഷ മലിനീകരണം മൂലമാണ് ഡി എൻ എ മാറ്റം സംഭവിക്കുന്നത്. 5 ശതമാനം പേരില്‍ പാരമ്ബര്യമായും കണ്ടുവരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക