ഗാസിയാബാദില്‍ ഭാര്യയെ കൊലപ്പെടുത്തി ശേഷം ഭർത്താവ് ആത്മത്യചെയ്തു. കുല്‍ദീപ് ത്യാഗി എന്ന 46 വയസുകാരനാണ് ഭാര്യ അന്‍ഷു ത്യാഗിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്.ക്യാന്‍സര്‍ ബാദിതനായിരുന്ന കുല്‍ദീപ്. ഇവരുടെ മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി.

‘എനിക്ക് ക്യാന്‍സറാണ്. ആര്‍ക്കും അതിനെ പറ്റി അറിയില്ല. ഇതില്‍ നിന്നും ഒരതിജീവനം ഇനി ഉണ്ടാവുമോ എന്ന് അറിയില്ല. എല്ലാം അനിശ്ചിതത്വത്തിലാണ്. ചികിത്സയ്ക്കു വേണ്ടി പണം ചിലവാക്കുന്നതിന് എനിക്ക് താല്പര്യമില്ല. ഞാന്‍ എന്‍റെ ഭാര്യയെയും കൂടെ കൊണ്ടുപോകുന്നു. കാരണം ഞങ്ങള്‍ എന്നും ഒന്നിച്ചായിരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇത് എന്‍റെ തീരുമാനമാണ്. ഈ തീരുമാനത്തില്‍ ആരേയും പ്രത്യേകിച്ച്‌ എന്‍റെ മക്കളെ കുറ്റപ്പെടുത്തരുത്’ എന്നാണ് ആത്മഹത്യാ കുറിപ്പില്‍ കുല്‍ദീപ് എഴുതിയിരിക്കുന്നത്. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളാണ്. റിട്ടയേര്‍ഡ് പട്ടാളക്കാരനായ കുല്‍ദീപിന്‍റെ അച്ഛനും ഇവര്‍ക്കൊപ്പമാണ് താമസം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തന്റെ റിവോള്‍വർ ഉപയോഗിച്ച്‌ ആദ്യം ഭാര്യയെ കൊലപ്പെടുത്തിയ ശേഷമാണ് കുല്‍ദീപ് സ്വയം നിറയൊഴിച്ചത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വെടിയുതിർത്ത ശബ്ദം കേട്ട് ഇവരുടെ മക്കള്‍ മുറിയിലേക്ക് ഓടി എത്തി. തുടർന്ന് ഇവർ രക്ഷിതാക്കളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. തുടർന്ന് പോലീസ് സംഭവ സ്ഥലത്തെത്തി റിവോള്‍വര്‍ പിടിച്ചെടുത്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക