പാലായ്ക്ക് സമീപം അംബാറയിൽ നിന്ന് പട്ടാപ്പകൽ വാഹനമോഷണം. ഇന്ന് (വെള്ളിയാഴ്ച, 14/03/2025) 12 മണിക്ക് ശേഷമാണ് വാഹനം മോഷണം പോയത്. മോഷണ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

KL 53 U 2357 രജിസ്ട്രേഷൻ നമ്പറിലുള്ള ചുവന്ന മാരുതി ബലെനോ കാർ ആണ് മോഷണം പോയത്. യുവാവ് വാഹനത്തിന് സമീപത്തേക്ക് എത്തുന്നതും വാഹനം തുറന്ന് ഓടിച്ചു പോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. പാലാ ഭാഗത്തേക്കാണ് വാഹനം ഓടിച്ചു പോയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിലാണ് മോഷണം നടന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ലഭ്യമാകുന്നവർ ഉടനടി ഈരാറ്റുപേട്ട പോലീസിനെ അറിയിക്കേണ്ടതാണ്. നമ്പരുകൾ ചുവടെ ചേർക്കുന്നു : 0482 2272228, CI: 9497987084

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക