മലയാളത്തിലെ നവ തരംഗമായ യുവ ഗായകര്‍ ലഹരിയുടെ സ്ഥിരം ഉപയോക്താക്കളെന്ന് എക്സൈസിന്റെ കണ്ടെത്തല്‍. സിനിമ പിന്നണി ഗായികയും രണ്ട് ഗായകരെയും കുറിച്ചുള്ള സൂചനകളാണ് പുറത്ത് വരുന്നത്.ഒരു പ്രമുഖ യുവനടന്റെ വാഹനത്തില്‍ നിന്നും ലഹരി ഉപയോഗിക്കുന്നതിന്റെ തെളിവുകളും എക്സൈസ് ശേഖരിച്ചിട്ടുണ്ട്. കഴിഞ്ഞമാസം നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് എക്സൈസിന് ലഭിച്ചത്.

നിലവില്‍ സ്റ്റേജില്‍ വൈബുണ്ടാക്കുന്ന പത്തിലധികം ഗായകർ എക്സൈസ് നിരീക്ഷണത്തിലാണ്.സ്റ്റേജ് ഷോയില്‍ സ്ഥിരം സാന്നിധ്യമായ പല ഗായകരേയും ചുറ്റിപറ്റിയാണ് സംശയം. ലഹരി ഉപയോഗിച്ച്‌ പരിപാടിക്ക് എത്തുന്ന ഇവർക്ക് പലപ്പോഴും പാടാൻ കഴിയാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. രണ്ട് യുവ ഗായകർ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ് ആണെന്നാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. മട്ടാഞ്ചേരി മാഫിയയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് ഇവർ. ഇവരുടെ സൗഹൃദവലയത്തിലുള്ളവരും നിരീക്ഷണത്തിലാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ന്യൂജെന്‍ സിനിമാ സെറ്റുകളിലും ലഹരി സജീവമാണെ ആക്ഷേപം ശക്തമാണ്. പല സിനിമകള്‍ക്കും ലഹരി മാഫിയ ഫണ്ട് ചെയ്യുന്നുവെന്നും ആരോപണമുണ്ട്. ഇതിന് ബലം പകരുന്നതാണ് എക്സൈസിന്റെ കണ്ടെത്തല്‍.ആവശ്യമെങ്കില്‍ ഇവരുടെ മുടിയുടെ സാമ്ബിള്‍ ഉള്‍പ്പെടെ പരിശോധിക്കും.

കായംകുളം എംഎല്‍എയുടെ മകൻ ഉള്‍പ്പെട്ട കേസ് അടക്കം ഉന്നതർ ഉള്‍പ്പെട്ട പല ലഹരിക്കേസുകളും പ്രത്യേക ഘടത്തില്‍ എത്തുമ്ബോള്‍ ആവിയാകുന്നത് ഉദ്യോഗസ്ഥരുടെ ആത്മധൈര്യം കെടുത്തുന്നുണ്ട്. അതിനാല്‍ തന്നെ ഇവരെ ചോദ്യം ചെയ്യാൻ എക്സൈസ് മേലുദ്യോഗസ്ഥരുടെ അനുമതി തേടിയെന്നാണ് വിവരം. അനുമതി ലഭിച്ചു കഴിഞ്ഞാല്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക