മലയാള സിനിമാപ്രേക്ഷകരുടെ മനസ്സില്‍ തന്റേതായ ഒരിടം നേടിയ ആക്ഷന്‍ ഹീറോയാണ് സുരേഷ് ഗോപി.തൃശ്ശൂരില്‍ നിന്നും എംപിയായി മത്സരിച്ച താരം വലിയൊരു ആരാധകനിരയെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും ചില പെരുമാറ്റങ്ങളുടെ പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വിമർശനങ്ങള്‍ ഏല്‍ക്കേണ്ടതായി വന്നിട്ടുണ്ട് താരത്തിന്. എന്നാല്‍ പല വിമർശനങ്ങള്‍ക്കും താരം നല്ല മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.ഇപ്പോഴിതാ താരത്തെക്കുറിച്ചുള്ള വിമർശനാത്മകമായ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇടം പിടിക്കുന്നത്.
വീഡിയോയില്‍ സുരേഷ് ഗോപി ഒരു വാഹനത്തില്‍ വന്ന് ഇറങ്ങുന്നതും അദ്ദേഹത്തിന്റെ ഗണ്‍മാൻ പെട്ടെന്ന് വാഹനത്തില്‍ നിന്നും ഇറങ്ങി അദ്ദേഹത്തിന്റെ വാതില്‍ തുറന്നു കൊടുക്കുന്നതും കാണാം.മഴ പെയ്യുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ മഴ പെയ്യുമ്ബോള്‍ കുട എടുത്തിട്ടില്ല. കുട എടുക്കാതെ ഗണ്‍മാന്‍ ഇറങ്ങിയതിന്റെ ദേഷ്യം മുഴുവൻ സുരേഷ് ഗോപി അയാളെ നോക്കി തീർക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ദേഷ്യഭാവത്തോടെ സുരേഷ് ഗോപി അയാളെ നോക്കിയ ശേഷം കുടയില്‍ പിടിക്കാൻ ചെല്ലുമ്ബോള്‍ ധിക്കാരപൂർവ്വം അകറ്റുന്നതും കാണാം. സങ്കടത്തോടെ വലിയ തെറ്റുപറ്റിപ്പോയി എന്ന തരത്തില്‍ ഗണ്‍മാന്‍ നില്‍ക്കുന്നതും വീഡിയോയിലുണ്ട്.
നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ വിമര്‍ശന കമന്റുകള്‍ കുറിക്കുന്നത്. ‘മഴ പോലും മറന്ന് പെട്ടെന്ന് ഇറങ്ങാനുള്ള സാഹചര്യം ഒരുക്കി കൊടുത്തതിന് ആണോ ആ പാവത്തിനോട് ഇത്രയും ദേഷ്യം കാണിക്കുന്നത്, സുരേഷ് ഗോപിയുടെ തമ്ബുരാൻ മനോഭാവം ഇനി ഏതു കാലത്താണ് മാറുന്നത് എന്നും അത് മാറ്റിയില്ലെങ്കില്‍ അദ്ദേഹത്തിന് തന്നെ ഇത് ദോഷമായി മാറും..’ എന്നതടക്കമാണ് കമന്റുകള്‍.

















