യുവതിയ്‌ക്ക് മദ്യം നല്‍കിയ ശേഷം നടുറോഡില്‍ വച്ച്‌ ബലാത്സംഗം ചെയ്ത യുവാവ് അറസ്റ്റില്‍. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് യുവതി നടുറോഡില്‍ ബലാത്സംഗത്തിനിരയായത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ പൊലീസ് സ്വമേധയാ കേസെടുക്കുകയും പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ബുധനാഴ്ച്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.

വിവാഹ വാഗ്ദാനം നല്‍കിയാണ് പ്രതിയായ യുവാവ് യുവതിയെ കൂട്ടിക്കൊണ്ടു വന്നത്. തുടർന്ന് യുവതിക്ക് മദ്യം നല്‍കി. മദ്യലഹരിയിലായ യുവതിയുമായി നടുറോഡില്‍വച്ച്‌ ഇയാള്‍ ലൈംഗിക വേഴ്ച്ചയില്‍ ഏർപ്പെടുകയായിരുന്നു. ശേഷം പീഡനത്തിനിരയാക്കിയത് പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയ ശേഷം ഇയാള്‍ സ്ഥലംവിട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
https://twitter.com/INCMP/status/1831696741114245225?t=h7vJrpVCZpGlcW-5Faj6mg&s=19

വീഡിയോ വൈറലായതോടെ സംഭവം പൊലീസിനരികിലെത്തി. ഇതോടെ യുവാവിനെ തേടി കണ്ടെത്തിയ പൊലീസ് അറസ്റ്റ് ചെയ്‌തു. വിവാഹവാഗ്‌ദാനം നല്‍കി പീഡിപ്പിക്കുകയാണ് ഉണ്ടായതെന്ന് പൊലീസും അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക