ഏറ്റുമാനൂരില്‍ മക്കളെയും കൊണ്ട് അമ്മ ജീവനൊടുക്കിയത് പിന്നില്‍ കുടുംബകലഹമെന്ന് റിപ്പോര്‍ട്ടുകള്‍. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശിയായ വീട്ടമ്മയും പെണ്‍മക്കളുമാണ് മരിച്ചത്. പാറോലിക്കല്‍ 101 കവലയ്ക്ക് സമീപം വടകരയില്‍ വീട്ടില്‍ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്.

കുടുംബ പ്രശ്‌നത്തെ തുടര്‍ന്നുള്ള ആത്മഹത്യ എന്നാണ് പോലീസ് പറയുന്നത്. തൊടുപുഴ ചുങ്കം സ്വദേശിയായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം. രാവിലെ പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് ഷൈനിയും മക്കളും വീട്ടില്‍ നിന്നും ഇറങ്ങിയത്. പിന്നാലെയാണ് വീട്ടുകാര്‍ ആത്മഹത്യയുടെ വിവരം അറിഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ഷൈനിക്ക് 14 വയസ്സുള്ള എഡ്വിന്‍ എന്ന ഒരു മകന്‍ കൂടിയുണ്ട്.എഡ്വിന്‍ എറണാകുളത്ത് സ്‌പോര്‍ട്‌സ് സ്‌കൂളില്‍ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഏറ്റുമാനൂര്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച ശേഷം മൃതദദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക