സജി മഞ്ഞക്കടമ്പനെ സ്വന്തം പാർട്ടിയിൽ നിന്ന് പുറത്താക്കി എന്ന വാർത്ത വ്യാജം. തൃണമൂൽ കോൺഗ്രസ് ലയനവുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിൽ നടന്ന ചർച്ചകളിൽ പങ്കെടുക്കുകയും തീരുമാനം അംഗീകരിക്കുകയും ചെയ്ത മൂന്നുപേരാണ് ആലപ്പുഴയിലെത്തി വാർത്ത സമ്മേളനം നടത്തി മഞ്ഞക്കടമ്പനെ പുറത്താക്കിയെന്ന് അറിയിച്ചത്. ഇവർ ഒപ്പിട്ടിരിക്കുന്ന പാർട്ടി യോഗത്തിന്റെ മിനിസ്റ്റും മഞ്ഞക്കടമ്പൻ അനുകൂലികൾ പുറത്തു വിട്ടിട്ടുണ്ട്.

കേരള കോൺഗ്രസ് ഡെമോക്രാറ്റിക് പുറത്തുവിട്ട വാർത്ത കുറിപ്പ്

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എൻ.ഡി.എ. നേതൃത്വം കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയോട് കാട്ടുന്ന അവഗണനയെക്കുറിച്ച് സംസ്ഥാന നേതൃയോഗം 26-2-2025 ബുധൻ 10AM ന് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന് വിശദമായ ചർച്ച നടത്തി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പി.വി. അൻവർ നേതൃത്വം കൊടുക്കുന്ന തൃണമൂൽ കോൺഗ്രസിൽ ഏപ്രിൽ മാസത്തിൽ നടക്കുന്ന ലയന സമ്മേളനത്തിന് ശേഷം പ്രവർത്തിക്കാൻ തീരുമാനിച്ച യോഗത്തിൽ പങ്കെടുത്ത ആലപ്പുഴ ജില്ലക്കാരായ 3 പേർ പിന്നീട് നൽകിയ വാർത്ത വ്യാജമാണ്.

പാർട്ടി ചെയർമാൻ സജി മഞ്ഞക്കടമ്പിൽ , വർക്കിങ്ങ് ചെയർമാൻ ഡോ: ദിനേശ് കർത്താ , സംഘടന ചുമതല ഉള്ള വൈസ് ചെയർമാൻ പ്രഫ: ബാലു ജി വെള്ളിക്കര, ഓഫിസ് ചാർജ് ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻദാസ് ആമ്പലാറ്റിൽ, ഗണേഷ് ഏറ്റുമാനൂർ , മറ്റ് ജില്ലാ പ്രസിഡൻ്റുമാർ, പോഷക സംഘടനകളുടെ സംസ്ഥാന ജില്ലാ ഭാരവാഹികളുടെയും നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡൻറ് മാരും ഒന്നിച്ച് കോട്ടയം പ്രസ് ക്ലബിൽ എത്തിയാണ് പത്രസമ്മേളനം നടത്തിയത്. ഈ സഹചര്യത്തിൽ ഡെമോക്രാറ്റിക്ക് പാർട്ടിയിൽ നിന്നും നേതാക്കളെ പുറത്താക്കി എന്ന പ്രാചാരണം അടിസ്ഥാനരഹിതമാണെന്നും, നിലവിൽ കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി പ്രവർത്തനം തുടരുമെന്നും ലയന സമ്മേളനത്തോടെ മാത്രമേ പാർട്ടി പിരിച്ചു വിടുകയുള്ളുവെന്നും ആയതിന് മുന്നോടിയായി മാർച്ച് മാസം 9-ാം തീയതി കേരളാ കോൺഗ്രസ് ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന നേതൃയോഗം ചേരുന്നതാണെന്നും , രഞ്ജിത്ത് എബ്രഹാം തോമസെന്ന വൈസ് ചെയർമാൻ പാർട്ടിക്കില്ലെന്നും സംഘടനാ ചുമതലയുള്ള പാർട്ടി വൈസ് ചെയർമാൻ പ്രഫ:ബാലു ജി വെള്ളിക്കര അറിയിച്ചു.PH: 94005 21746

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക