മലയാള സിനിമാ മേഖലയിലെ തർക്കം പുതിയ വഴിത്തിരിവിലേക്ക്. ആന്റണി പെരുമ്ബാവൂരിനേയും മോഹൻലാലിനേയും പൂട്ടാൻ പുതിയ നീക്കവുമായി ഫിലിം ചേംബർ.മാർച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന സിനിമകള്‍ ഫിലിം ചേംബറിന്റെ അനുമതി വാങ്ങിവേണം കരാർ ഒപ്പിടാനെന്നാണ് നിർദേശം.
മാർച്ച് 27-ന് പുറത്തിറങ്ങുന്ന ‘എമ്ബുരാനെ’ ലക്ഷ്യമിട്ടാണ് നീക്കമെന്നാണ് സൂചന. ഫിലിം ചേംബറിന്റെ സൂചനാസമര തീയതി അടുത്തയാഴ്ച പ്രഖ്യാപിക്കും.മാർച്ച് 25-ന് ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ കരാറുകള്‍ ഒപ്പിടുന്നത് ഫിലിം ചേംബറുമായി ബന്ധപ്പെട്ട് വേണമെന്നാണ് നിർദേശം.
ഫിലിം ചേംബറിന്റെ നീക്കങ്ങള്‍ക്ക് ഫിയോക്കിന്റെ പൂർണപിന്തുണയുണ്ട്. തങ്ങളുടേത് ന്യായമായ ആവശ്യമാണെന്നും അതിനാല്‍ മറ്റുസംഘടനകളുടെ പിന്തുണയുണ്ടെന്നും ചേംബർ അവകാശപ്പെടുന്നുണ്ട്.
പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡന്റ് ജി. സുരേഷ് കുമാറിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതില്‍ ആന്റണി പെരുമ്ബാവൂരിനോട് വിശദീകരണം ചോദിച്ചിരുന്നു. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാനാണ് നിർദേശം. ഇ- മെയിലിലും രജിസ്റ്റേഡ് തപാലിലുമായാണ് വിശദീകരണം തേടിയത്. വിശദീകരണം നല്‍കിയില്ലെങ്കില്‍ തുടർനടപടി പിന്നീട് തീരുമാനിക്കും.
ജൂണ്‍ മാസംമുതല്‍ സിനിമാ നിർമാണവും പ്രദർശനവും നിർത്തിവെച്ച് സമരം നടത്തുമെന്നായിരുന്നു പ്രഖ്യാപനം. ഇതിന് മുന്നോടിയായാണ് സൂചനാസമരം. മാർച്ച് അഞ്ചിന് മുമ്ബായി ഇതിന്റെ തീയതി പ്രഖ്യാപിക്കും. മാർച്ച് അവസാനത്തോടെയായിരിക്കും സൂചനാസമരം.

















