മനുഷ്യരുടെ ഏറ്റവും അടുത്ത കൂട്ടുകാരാണ് നായ. എത്രയോ കാലമായി വിശ്വസിക്കാനാവുന്ന കൂട്ടാളിയായി നായ മനുഷ്യരോടൊപ്പമുണ്ട്.നായയുമായി മനുഷ്യർ ഇടപഴകാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി.

ഇന്ന് വീട്ടിലെ ഒരംഗത്തെ പോലെ തന്നെയാണ് പലരും നായയെ കാണുന്നത്. വീടിനകത്തൊരു കൂട് എന്നതില്‍ നിന്നും മാറി ഇപ്പോള്‍ വീടിനകത്ത് തന്നെയാണ് അവയുടെ സ്ഥാനം.എന്തായാലും, നായയും മനുഷ്യരും തമ്മിലുള്ള ഈ മനോഹരമായ സൗഹൃദത്തിന്റെ തെളിവുകളാവുന്ന അനേകം ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. അവയ്ക്ക് ഒരുപാട് ആരാധകരും ഉണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതുപോലെ, ബെംഗളൂരുവില്‍ നിന്നും ഒരാള്‍ പകർത്തിയ വളരെ ക്യൂട്ടായ ഒരു ചിത്രമാണ് ഇപ്പോള്‍ ആളുകളുടെ ശ്രദ്ധ ആകർഷിക്കുന്നത്. ചിത്രത്തില്‍ കാണുന്നത് ഒരു ഓട്ടോയില്‍ സഞ്ചരിക്കുന്ന നായയുടെ ചിത്രമാണ്. ഓട്ടോ ഡ്രൈവർക്ക് വളരെ പ്രിയപ്പെട്ടവനും അയാളുടെ വിശ്വസ്തനായ കൂട്ടാളിയുമാണ് നായ. ഈ നായയും ഓട്ടോ ഡ്രൈവറെ അയാളുടെ യാത്രയില്‍ അനുഗമിക്കുകയാണ് എന്നാണ് പോസ്റ്റില്‍ പറയുന്നത്.

‘എൻ്റെ ഓട്ടോ ചേട്ടന്റെ ജാക്കി എന്ന നായയും ഓട്ടോയില്‍ അദ്ദേഹത്തോടൊപ്പം ഉണ്ട്. നായക്കുട്ടിക്ക് 4 ദിവസം പ്രായമുള്ളപ്പോള്‍ മുതല്‍ അവൻ അദ്ദേഹത്തോടൊപ്പം ഉണ്ട്. ഇപ്പോള്‍ അവർ എല്ലായിടത്തും ഒരുമിച്ചാണ് യാത്ര’ എന്നാണ് പോസ്റ്റില്‍ പറയുന്നത്.

വളരെ പെട്ടെന്നാണ് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകള്‍ നല്‍കിയതും. ജാക്കിയില്‍ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല എന്നാണ് ഒരാള്‍ പോസ്റ്റിന് കമന്റ് നല്‍കിയത്. എത്ര ക്യൂട്ടായ കാഴ്ച എന്നായിരുന്നു മറ്റൊരാള്‍ ഈ ചിത്രത്തിന് കമന്റ് നല്‍കിയത്. ജാക്കി ഒറ്റപ്പോസ്റ്റിലൂടെ ആളുകളുടെ മനം കവർന്നിട്ടുണ്ട് എന്ന കാര്യം തീർച്ചയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക