മൃതദേഹം സ്യൂട്ട്കേസിലാക്കി നദിയില്‍ ഒഴുക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും മകളും അറസ്റ്റിലായി. കൊല്‍ക്കത്തയിലെ കുമാർതുലിയിലാണ് സംഭവം.നാട്ടുകാർക്ക് തോന്നിയ സംശയത്തില്‍ ബാഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ഫാല്‍ഗുനി ഘോഷ്, ആരതി എന്നിവരാണ് അറസ്റ്റിലായത്.

നീല ട്രോളി ബാഗുമായി ഇരുവരും നദീതീരത്തേക്ക് വരുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പെട്ടിയില്‍ എന്താണെന്ന് ചോദിച്ചെങ്കിലും ഇവർ പറയാൻ കൂട്ടാക്കിയില്ല. പിന്നീട് വീട്ടിലെ നായയുടെ മൃതദേഹമാണെന്ന് ഇരുവരും പറഞ്ഞു. എന്നാല്‍ ബാഗ് തുറക്കണമെന്ന് നിർബന്ധിച്ചെങ്കിലും ഇവർ കൂട്ടാക്കിയില്ല. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ആരതിയുടെ ഭർത്താവിന്റെ സഹോദരിയെയാണ് ഇരുവരും ചേർന്ന് കൊലപ്പെടുത്തിയത്. സഹോദരി സുമിത ഫെബ്രുവരി 11 മുതല്‍ കൊല്‍ക്കത്തയിലെ ആരതിയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വാക്കുതർക്കം ഉണ്ടാവുകയും സുമതിയെ ചുവരിലേക്ക് തള്ളിയിടുകയും ചെയ്തു.

ബോധം നഷ്ടപ്പെട്ട സുമതിയുടെ മുഖത്തും കഴുത്തിലും ഇഷ്ടിക കൊണ്ട് അടിച്ചു. പിന്നീട് മരണം ഉറപ്പാക്കിയ ഇരുവരും മൃതദേഹം ട്രോളി ബാഗിലേക്ക് മാറ്റുകയും നദിയില്‍ ഒഴുക്കാൻ തീരുമാനിക്കുകയുമായിരുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊല്‍ക്കത്ത മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക