സംസ്ഥാനത്ത് വിവിധ ജില്ലകലില് ഉഷ്ണതരംഗ മുന്നറിയിപ്പ്. കേരളത്തില് ഒറ്റപ്പെട്ടയിടങ്ങളില് ഇന്നും നാളെയും സാധാരണയേക്കാള് 2 ഡിഗ്രി സെല്ഷ്യൻസ് മുതല് 4 ഡിഗ്രി സെല്ഷ്യസ് വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കാസർകോട് , കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില് ഇന്നും നാളെയും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്.
2025 ഫെബ്രുവരി 25, 26 തീയതികളില് കണ്ണൂർ, കാസറഗോഡ് ജില്ലകളില് ഉയർന്ന താപനില 39 °C വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, കോട്ടയം, കൊല്ലം, പത്തനംതിട്ട ജില്ലകളില് ഉയർന്ന താപനില 37°C വരെയും എറണാകുളം, ആലപ്പുഴ ജില്ലകളില് ഉയർന്ന താപനില 36 °C വരെയും (സാധാരണയെക്കാള് 2 – 4 °C കൂടുതല്) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
അതേസമയം തെക്കോട്ടുള്ള ചില ജില്ലകളില് ആശ്വാസമായി അടുത്ത ദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. തിരുവനന്തപുരം , കൊല്ലം പത്തനംതിട്ട, ജില്ലകളില് വെള്ളിയാഴ്ച മഴയ്ക്ക് സാധ്യതയുള്ളതിനാല് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

















